കോട്ടയം: ജില്ലയില്‍ പൊതുജന പങ്കാളിത്തത്തോടെ കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നു. രോഗികളുടെയും ക്വാറന്‍റൈനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളും പൊലീസ് സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ രൂപീകരിക്കും.
രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ എത്തിച്ചു നല്‍കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധ പ്രവര്‍ത്തകരുടെ ചുമതല. ആശുപത്രികളിലും കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ചികിത്സയും പരിചരണവും കിട്ടുമ്പോള്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സമൂഹത്തിന്‍റെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ല കലക്ടര്‍ എം അഞ്ജന പറഞ്ഞു.
കണ്ടെയ്ന്‍മെന്‍റ് സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് പൊലീസിന്‍റെ നിര്‍ദേശപ്രകാരം വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുക. പൊതു വിഭാഗം വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലും പൊലീസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ബന്ധപ്പെടണമെന്നാണ് നിർദേശം.
പൊതുജന പങ്കാളിത്തത്തോടെ കൊവിഡ് പ്രതിരോധം ഊര്‍ജിതമാക്കി കോട്ടയം - കൊവിഡ് പ്രതിരോധ നടപടികള്‍
രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ എത്തിച്ചുനല്‍കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്കും മറ്റും യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പൊതുവിഭാഗം സന്നദ്ധപ്രവര്‍ത്തകരുടെ ചുമതല.