ETV Bharat / state

ഹർത്താൽ ദിനത്തിൽ സജീവമായി കോട്ടയം - harthal

കോട്ടയം ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം സജീവം. രാവിലെ മുതൽ സ്വകാര്യ പാർട്ടി വാഹനങ്ങളടക്കം നിരത്തുകളിലിറങ്ങി.

കോട്ടയം
author img

By

Published : Feb 18, 2019, 11:56 AM IST

കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ കോട്ടയം ജില്ലയിൽ ഭാഗികം. സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് യൂത്ത് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാൽ കോട്ടയം ജില്ലയിലെ പ്രധാന നഗരങ്ങൾ എല്ലാംതന്നെ സജീവമാണ്. രാവിലെ മുതൽ തന്നെ സ്വകാര്യ വാഹനങ്ങളടക്കം നിരത്തുകളിൽ ഓടുന്നു. കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകളും കോട്ടയത്ത് നിന്ന് സർവീസ് നടത്തുന്നുണ്ട്. ഏതാനും ചില സ്വകാര്യ ബസുകളും ജില്ലയിലെ വിവിധ മേഖലകളിൽ സർവീസ് നടത്തുന്നു. ചില പ്രദേശങ്ങളിൽ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങൾ തടയുന്നത് ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോൾ ഹർത്താൽ കോട്ടയം ജില്ലയിൽ ഭാഗികവും ശാന്തവുമാണ്. സംസ്ഥാനത്ത് ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർ സെക്കണ്ടറി, കേരള- എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

കാസർഗോഡ് കല്ലിയോട് സ്വദേശികളായ കൃപേഷ് (21), ശരത് ലാൽ(27) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൂരാങ്കരയിലെ ശരത്തിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരെയും വാഹനത്തിലെത്തിയ അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത് ആശുപത്രിയിലേക്ക് പോകും വഴിയും മരണപ്പെടുകയായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു.

Intro:കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ കോട്ടയം ജില്ലയിൽ ഭാഗികം

Body:കോട്ടയം ജില്ലയിലെ പ്രധാന നഗരങ്ങൾ എല്ലാംതന്നെ സജീവമാണ് രാവിലെ മുതൽതന്നെ സ്വകാര്യ പാർട്ടി വാഹനങ്ങളടക്കം നിരത്തുകളിൽ ഓടുന്നു കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ അടക്കം കോട്ടയത്തുനിന്നും സർവീസ് നടത്തുന്നുണ്ട് ഏതാനും ചില സ്വകാര്യ ബസുകളും ജില്ലയിലെ വിവിധ മേഖലകളിൽ സർവീസ് നടത്തുന്നു ചില പ്രദേശങ്ങളിൽ പ്രവർത്തകർ വാഹനങ്ങൾ തടയുന്നു ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല ആദ്യ മണിക്കൂറുകളിൽ പിന്നിടുമ്പോൾ ഹർത്താൽ കോട്ടയം ജില്ലയിൽ ഭാഗികവും ശാന്തവും ആണ്

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.