കോട്ടയം: കെ കെ റോഡിനെയും എം സി റോഡിനെയും ബന്ധിപ്പിക്കുന്ന ഇരയിൽക്കടവ് ബൈപ്പാസ് നിർമ്മാണം പുന:രാരംഭിച്ചു. മണിപ്പുഴ മുതൽ ഈരയിൽ കടവ് പാലം വരെയുള്ള രണ്ടേകാൽ കിലോമീറ്റർ ദൈർഘ്യമുളള റോഡിന്റെ നിർമ്മാണം പൂർത്തികരിച്ചു. റോഡ് നിർമാണത്തിന്‍റെ ഭാഗമായി ബൈപ്പാസ് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിക്കും. പി.ഡബ്ല്യൂ.ഡി ബ്രിഡ്‌ജസ് വിഭാഗമാണ് നിർമ്മാണം നടത്തുന്നത്. നാട്ടുകാരുടെ നിർദേശങ്ങളും കൂടി പരിഗണിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ബൈപ്പാസ് റോഡിൽ ഫുഡ് പാത്ത് നിർമ്മാണത്തിനായി 45 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മാലിന്യ നിക്ഷേപം ഒഴിവാക്കാൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
കോറിഡോറിന്റെ ആദ്യ ഘട്ട നിർമ്മാണം പല കാരണങ്ങൾ കൊണ്ടും മുടങ്ങിയിരിക്കുകയായിരുന്നു. വാട്ടർ അതോറ്റിയുമായി ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു ഇതിൽ പ്രധാനം.വാട്ടർ അതോറിറ്റി ജലവിതരണ പൈപ്പ് സ്ഥാപിക്കാന്‍ വൈകിയത് നിർമ്മാണം തടസപ്പെടുത്തി. നിലവിൽ തടസങ്ങൾ നീങ്ങിയതോടെ പദ്ധതിയ്ക്ക് മുൻപ് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നത്. മുടങ്ങിക്കിടന്ന 350 മീറ്റർ വരുന്ന ഭാഗം ടാർ ചെയ്ത് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതത്തിരക്ക് ഒഴിവാക്കി വാഹനങ്ങൾക്ക് കെ കെ റോഡിൽ നിന്നും എം.സി റോഡിലെത്താനാകും.