കോട്ടയം: ജലന്ധര്‍ രൂപത മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. കൊവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാവാതിരുന്നതെന്ന് പ്രതിഭാഗം ഇന്ന് കോടതിയെ അറിയിക്കും. കോട്ടയം എസ്‌പിയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് കോട്ടയം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും - kottayam session's court
കൊവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാവാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിക്കും