ETV Bharat / state

ആഫ്രിക്കൻ പന്നിപ്പനി; ഉഴവൂരിൽ 66 പന്നികളെ ദയാവധം ചെയ്‌തു - കോട്ടയം

കോട്ടയം ഉഴവൂർ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 66 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചത്.

ഉഴവൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു  kottayam  uzhavoor  African swine flu at uzhavoor  African swine flu kottayam  kottayam latest news  ആഫ്രിക്കൻ പന്നിപ്പനി  കോട്ടയം  ഉഴവൂർ
ആഫ്രിക്കൻ പന്നിപ്പനി
author img

By

Published : Jan 30, 2023, 7:44 PM IST

കോട്ടയം: ഉഴവൂർ പഞ്ചായത്തിലെ രണ്ട് സ്വകാര്യഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ദയാവധം ചെയ്‌തു. പ്രദേശത്തെ 66 പന്നികളെയാണ് ദയാവധം ചെയ്‌തത്. ഫാമുകളും പരിസരവും അണുവിമുക്തമാക്കും. ഇന്ന് രാത്രിയോടെ നടപടികൾ പൂർത്തീകരിക്കുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ ഷാജി പണിക്കശ്ശേരി പറഞ്ഞു.

പ്രതിരോധ നടപടികൾ ഊർജിതം: ചീഫ് വെറ്ററിനറി ഓഫിസർ ഡോ മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ദ്രുതകർമസേനയാണ് ദയാവധമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടി ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിൽനിന്ന് മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും.

ദ്രുതകർമ സേന രൂപീകരിച്ചു: രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ, തദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമ സേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ അറിയിച്ച് വ്യാപനം തടയാൻ മൃഗസംരക്ഷണ ഓഫിസർമാർക്ക് നിർദേശം നൽകിയതായി ജില്ല കലക്‌ടർ പറഞ്ഞു. കരൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂർ, രാമപുരം, മുളക്കുളം, കടപ്ലാമറ്റം, വെളിയന്നൂർ എന്നീ ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.