കോട്ടയം: കോട്ടയത്ത് 19 കാരനെ കൊന്നു പൊലീസ് സ്റ്റേഷന് മുമ്പില്‍ തള്ളിയ സംഭവം നടുക്കമുണ്ടാക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
ഗുണ്ടകളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. കാപ്പ ചുമത്തി നാടുകടത്തിയയാൾ കോടതിയിൽ നിന്ന് ജാമ്യം എടുത്തു പുറത്തിറങ്ങിയെങ്കിലും അയാളെ നിരീക്ഷിക്കാൻ കഴിഞ്ഞില്ല.
also read: പണം വാങ്ങി പരീക്ഷയെഴുതല്‍ സംഘാംഗം പിടിയില്‍
ഗുണ്ടകളെ അമർച്ച ചെയ്യാൻ സംവിധാനം ഉടൻ ഉണ്ടാകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. കഞ്ചാവ് മാഫിയകൾ പല ഗ്രൂപ്പുകളായി മാറി ആക്രമണം നടത്തുന്നു. ഇതു പോലെയുള്ള സാഹചര്യം ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.