ETV Bharat / state

ഉത്ര വധക്കേസ്‌ : ഭര്‍ത്താവ്‌ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍ - കൊല്ലം അഡീ. സെഷന്‍സ് കോടതി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്‌, പ്രതിക്ക്‌ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ഉത്ര വധക്കേസ്‌ വിധി നിന്ന്  ഉത്ര വധക്കേസ്‌  പ്രതിക്ക്‌ വധശിക്ഷ  കൊല്ലം ഉത്ര വധക്കേസ്‌  കൊല്ലം അഡീ. സെഷന്‍സ് കോടതി  utra murder case
ഉത്ര വധക്കേസ്‌; ഭര്‍ത്താവ്‌ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍
author img

By

Published : Oct 11, 2021, 1:21 PM IST

കൊല്ലം : ഉത്ര വധക്കേസില്‍ ഭര്‍ത്താവ്‌ സൂരജ്‌ കുറ്റക്കാരനെന്ന് കോടതി. എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിലയിരുത്തി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞെന്ന് കോടതി പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. പ്രതിയുടെ പേരില്‍ ചുമത്തിയ കുറ്റങ്ങള്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. ഒന്നും പറയാനില്ലെന്ന് സൂരജ്‌ കോടതിയില്‍ പറഞ്ഞു.എന്നാല്‍ ഉത്രയുടെ മരണം കൊലപാതകമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

ഉത്രവധക്കേസില്‍ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. 87 സാക്ഷികളും 288 രേഖകളും നാല്‍പതോളം തൊണ്ടി മുതലും കേസിനാസ്‌പദമായി പൊലീസ്‌ ശേഖരിച്ചു. ദൃക്‌സാക്ഷികളില്ലാതിരുന്നതിനാല്‍ ശാസ്ത്രീയമായും ഡമ്മി പരീക്ഷണത്തിലൂടെയുമായിരുന്നു പൊലീസ് തൊളിവുകള്‍ ശേഖരിച്ചത്‌.

സൂരജിനെതിരെ 1000 പേജുള്ള കുറ്റപത്രമാണ് പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ എം.മനോജാണ് വിധി പറയുന്നത്.

സൂരജിന് മേല്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ ഇങ്ങനെ

  • ഐപിസി 302 - കൊലപാതക കുറ്റം - വധശിക്ഷയോ ജീവപര്യന്തം തടവോ ഇവയ്‌ക്കൊപ്പം പിഴയോ ലഭിക്കാം.
  • 326- അപകടകരമായ വസ്‌തുക്കൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ - ജീവപര്യന്തമോ പത്തുവർഷം തടവോ പിഴയോ ലഭിക്കാം
  • 307- വധശ്രമം - ജീവപര്യന്തമോ പത്തുവർഷം തടവോ പിഴയോ ലഭിക്കാം
  • 201- തെളിവ് നശിപ്പിക്കൽ - ഏഴുവർഷം തടവോ പിഴയോ ലഭിക്കാം

ഉത്ര വധക്കേസ്‌ നാള്‍വഴി

2020 മെയ്‌ ഏഴിനാണ് ഉത്രയെ പാമ്പ്‌ കടിയേറ്റ് മരിച്ച നിലയില്‍ കാണുന്നത്. 2020 മാര്‍ച്ചില്‍ അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിക്കാന്‍ സൂരജ്‌ ആദ്യ ശ്രമം നടത്തിയിരുന്നു. പരാജയപ്പെട്ടതോടെ മൂര്‍ഖനെ ഉപയോഗിച്ചു. അതില്‍ സൂരജ്‌ വിജയിച്ചു.

വീട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ അന്വേഷണത്തിൽ സൂരജാണ് കൊലയാളിയെന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷൻ നടപടികൾ.

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ രണ്ടാം പ്രതി സുരേഷ് മാപ്പ് സാക്ഷിയാക്കിയതും നിർണായക നീക്കമായി. സൂരജ്‌ യൂട്യൂബില്‍ നിന്നും പാമ്പിനെ സംബന്ധിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.