കൊല്ലം: കൊവിഡ് ബാധിച്ച് രണ്ട് കൊല്ലം സ്വദേശികൾ മരിച്ചു. റിയാദിലെ അസീസയില്‍ താമസിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശി ഷെരീഫ് (41), കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇരവിപുരം കൂട്ടിക്കട സ്വദേശി രാജു എന്നിവരാണ് മരിച്ചത്. രാജു കുവൈറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റിയാദില്‍ പച്ചക്കറി വിൽപന നടത്തുകയായിരുന്നു ഷെരീഫ്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് 21 ദിവസം വെന്‍റിലേറ്ററില്‍ തുടർന്നു. ഇന്നലെ വൈകിട്ടാണ് ഷെരീഫിന്‍റെ മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കാരം നടക്കും.
വിദേശത്ത് കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു
കൊല്ലം സ്വദേശികളാണ് റിയാദിലും കുവൈറ്റിലുമായി മരിച്ചത്