ETV Bharat / state

ചികിത്സിക്കാന്‍ പണമില്ല: പിഞ്ചുകുഞ്ഞ് മരിച്ചു - താലൂക്ക് ആശുപത്രി

താലൂക്ക് ആശുപത്രിയില്‍ എക്സ്റേക്കും സ്‌കാനിങ്ങിനും പണം ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍.

ചികിത്സിക്കാന്‍ പണമില്ല: 45 ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു
author img

By

Published : Aug 21, 2019, 2:08 PM IST

Updated : Aug 21, 2019, 3:46 PM IST

കൊല്ലം: ചികിത്സയ്‌ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് 45 ദിവസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. കുളത്തൂപ്പുഴ പതിനാറ് ഏക്കറില്‍ മഞ്ജു വിലാസത്തില്‍ വിനോദ്-മഞ്ജുഷ ദമ്പതികളുടെ മകള്‍ ആദിത്യയാണ് കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചത്.

ചികിത്സിക്കാന്‍ പണമില്ല: പിഞ്ചുകുഞ്ഞ് മരിച്ചു

ഇന്നലെയാണ് ആദിത്യയെ മാതാപിതാക്കള്‍ ചികിത്സക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ എക്സ്റേ എടുത്ത ശേഷം അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. എക്‌സറേ എടുക്കുന്നതിന് നൂറുരൂപ ആകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കയ്യില്‍ പണം ഇല്ലാതിരുന്ന വിനോദ് കുട്ടിയുമായി തിരികെ കുളത്തൂപ്പുഴയില്‍ എത്തി. വൈകുന്നേരത്തോടെ കുട്ടി പാല്‍കുടിക്കാതെയായി. ഇതേ തുടര്‍ന്ന് കുട്ടിയെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തന്‍റെ പക്കൽ പണമില്ലെന്ന് പറഞ്ഞെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും നാളെ വരാനുമാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്ന് വിനോദ് പറയുന്നു. ഡോക്ടര്‍ രണ്ടരയോടെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചൊവ്വാഴ്‌ച രാത്രി ഏഴരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Intro:ചികിത്സിക്കാന്‍ പണമില്ല : 45 ദിവസം പ്രായമുള്ള ദളിത് പെണ്‍കുട്ടി മരിച്ചു : താലൂക്ക് ആശുപത്രിയില്‍ എക്സ്റേക്കും സ്കാനിങ്ങിനും തുക ആവശ്യപ്പെട്ടന്ന് ബന്ധുക്കള്‍Body:

കുളത്തുപ്പുഴയില്‍ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ 45 ദിവസം പ്രായമുള്ള ദളിത് പെണ്‍കുട്ടി മരിച്ചു. പതിനാറ് ഏക്കറില്‍ മഞ്ചു വിലാസത്തില്‍ വിനോദ്, മഞ്ജുഷ ദമ്പതികളുടെ മകള്‍ ആദിത്യയാണ് കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെയാണ് ആദിത്യയെ മാതാപിതാക്കള്‍ ചികിത്സക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ എക്സ്റേ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എക്സ്റേ എടുത്ത ശേഷം അടുത്ത ദിവസം വരാനും പറഞ്ഞു. ഇതിനായി നൂറുരൂപ ആകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ കൈയില്‍ പൈസ ഒന്നും ഇല്ലാതിരുന്ന വിനോദ് കുട്ടിയുമായി തിരികെ കുളത്തുപ്പുഴയില്‍ എത്തി. എന്നാല്‍ വൈകുന്നേരം ആയതോടെ കുട്ടി പാല്‍ കുടിക്കാതെ വന്നതോടെ വിനോദ് കുട്ടിയുമായി കുളത്തുപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. എക്സ്റേ എടുക്കാനും സ്കാനിംഗ് നടത്താനും ആശുപത്രി അധികൃതര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. തന്റെ കൈല്‍ തുക ഇല്ലാന്ന് പറഞ്ഞതോടെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നും നാളെ വരാന്‍ പറഞ്ഞ ശേഷം രണ്ടരയോടെ ഡോക്ടര്‍ പോയെന്നും പിതാവ് ആരോപിക്കുന്നു.. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാത്രി ഏഴരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Aug 21, 2019, 3:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.