കൊല്ലം: കുണ്ടയത്ത് അഞ്ച് പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചതോടെ പത്തനാപുരം അതീവ ജാഗ്രതയിൽ. കുണ്ടയം, മൂലക്കട, കാരമ്മൂട് വാർഡുകൾക്ക് പുറമേ മാർക്കറ്റ് വാർഡും കണ്ടെയ്ൻമെന്‍റ് സോണായി. തുടര്‍ന്ന് പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കല്ലുംകടവ് അടക്കമുളള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മഞ്ചള്ളൂർ-കുണ്ടയം സ്‌കൂൾ ജങ്ഷൻ-മൂലക്കട, ജനതാജങ്ഷൻ-മൂലക്കട പാതകൾ അടച്ച് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. കൂടാതെ ഇടറോഡുകളിലൂടെയുള്ള ഗതാഗതവും നിരോധിച്ചു. അവശ്യ സേവനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
പത്തനാപുരത്ത് അതീവ ജാഗ്രത - pathanapuram covid
കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു, കൂടുതൽ വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണാക്കി.