ETV Bharat / state

സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സ്വർണ്ണക്കടത്ത് അടക്കം ദേശീയ ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ പരമാവധി ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമം

തിരുവനന്തപുരം  സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്  സ്വർണ്ണക്കടത്ത്  cpm state secretariat  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  consider present controversies
വിവാദ ഭേദഗതി വേണ്ടെന്ന് വെച്ച ശേഷമുള്ള ആദ്യ സിപിഎം സെക്രട്ടറിയേറ്റ് ഇന്ന്
author img

By

Published : Nov 27, 2020, 11:33 AM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. വിവാദങ്ങൾക്ക് പകരം വികസനം ചർച്ചയാക്കാനാണ് സിപിഎം ശ്രമം. പ്രകടന പത്രിക ചർച്ച ചെയ്യുന്നതിന് ആവശ്യമായ പ്രചരണ പരിപാടികൾ സിപിഎം ആലോചിക്കുന്നുണ്ട്. ഇതിന് ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നൽകും.

സ്വർണ്ണക്കടത്ത് അടക്കം ദേശീയ ഏജൻസികൾ അന്വേഷിക്കുന്ന കേസുകൾ പരമാവധി ചർച്ചയാകാതിരിക്കാനാണ് സിപിഎം ശ്രമം. പൊലീസ് ആക്ട് ഭേദഗതിയുടെ തുടർ നടപടികളും ഇന്നത്തെ യോഗം ചർച്ച ചെയ്യും. വിവാദ ഭേദഗതി വേണ്ടെന്ന് വെച്ച ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂർണ സെക്രട്ടറിയേറ്റ് യോഗമാണ് ഇന്നത്തേത്. ഭേദഗതി സംബന്ധിച്ച് വന്ന വീഴ്ചകൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.