ETV Bharat / state

ഇവിടെ കണ്ണുരുട്ടുന്ന കണക്കുമാഷില്ല; ഓട്ടോ ഡ്രൈവറും മേസ്തിരിയും ഗണിതം പഠിപ്പിക്കും - mylakkad up school

ഓട്ടോയുമായി സ്‌കൂളിൽ എത്തിയ തൊഴിലാളികൾ അളവ് തൂക്കങ്ങളെ സംബന്ധിച്ചും മീറ്റർ ചാർജുകളുടെ നിർണയം, ചക്രങ്ങളുടെ ചുറ്റളവ്, എൻജിൻ ഘടന തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി. കൽപ്പണി മേസ്തിരിമാർ ഇഷ്ടികയും താബുക്ക് കല്ലുകളും കൊണ്ട് നീളം, വീതി, വ്യാസം, വിസ്തീർണ്ണം, അംശബന്ധം തുടങ്ങിയ ഗണിത പാഠങ്ങൾ വേഗത്തില്‍ കുട്ടികളിലേക്ക് എത്തിച്ചു

ഓട്ടോ ഡ്രൈവറും മേസ്തിരിയും ഗണിതം പഠിപ്പിക്കും
author img

By

Published : Oct 22, 2019, 8:31 PM IST

Updated : Oct 22, 2019, 10:41 PM IST

കൊല്ലം; പഠനം പാല്‍പ്പായസവും അതില്‍ ഗണിതം മധുരവും ആകണമെന്നാണ് കുട്ടികളുടെ ആഗ്രഹം. ഗണിത വിദ്യാർഥികൾക്ക് പേടി സ്വപ്നമായ ചുറ്റളവും അംശബന്ധവും വ്യാസവും വിസ്തീർണവുമെല്ലാം കൊല്ലം ജില്ലയിലെ മൈലക്കാട് സ്കൂളില്‍ പാല്‍പ്പായസം പോലെ മധുരതരമാണ്. കാരണം കുട്ടികൾക്കൊപ്പം സ്കൂളിലെത്തുന്ന ഓട്ടോ ചേട്ടനും സഹപാഠിയുടെ അച്ഛനായ കല്‍പ്പണി മേസ്തിരിയുമാണ് ഇവിടെ ഗണിതം പഠിപ്പിക്കുന്നത്.

ഓട്ടോ ഡ്രൈവറും മേസ്തിരിയും ഗണിതം പഠിപ്പിക്കും
അത്ഭുതപ്പെടേണ്ട, അത്തരമൊരു അപൂർവ അധ്യാപന രീതി പരീക്ഷിക്കുകയാണ് മൈലക്കാട് യുപി സ്കൂളിലെ അധ്യാപകർ. കേരളത്തില്‍ ആദ്യമായിട്ടാകും ഓട്ടോ തൊഴിലാളികളും കൽപ്പണി മേസ്തിരിമാരും സ്കൂളില്‍ അധ്യാപകരായി എത്തുന്നത്‌. രസകരവും ലളിതമായ രീതിയിലും ഗണിതത്തെ കുട്ടികളിലേക്ക് എത്തിക്കാനാണ് എസ്.സി.ഇ.ആർ.ടിയുടെ സഹകരണത്തോടെ സ്‌കൂൾ അധികൃതർ വേറിട്ട പരിപാടി സംഘടിപ്പിച്ചത്.

ഓട്ടോയുമായി സ്‌കൂളിൽ എത്തിയ തൊഴിലാളികൾ അളവ് തൂക്കങ്ങളെ സംബന്ധിച്ചും മീറ്റർ ചാർജുകളുടെ നിർണയം, ചക്രങ്ങളുടെ ചുറ്റളവ്, എൻജിൻ ഘടന തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി. കൽപ്പണി മേസ്തിരിമാർ ഇഷ്ടികയും താബുക്ക് കല്ലുകളും കൊണ്ട് നീളം, വീതി, വ്യാസം, വിസ്തീർണ്ണം, അംശബന്ധം തുടങ്ങിയ ഗണിത പാഠങ്ങൾ വേഗത്തില്‍ കുട്ടികളിലേക്ക് എത്തിച്ചു. അഭിമാനകരമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് കൂടിയാണ് മൈലക്കാട് പഞ്ചായത്ത് യു.പി.എസ് വേദിയായത്. കൽപ്പണികാരനായ അച്ഛൻ സ്‌കൂളിൽ എത്തി അധ്യാപകനായതിന്‍റെ വലിയ സന്തോഷത്തിലാണ് ഏഴാം ക്ലാസുകാരി മേഖ സതീഷ്. ജീവിതത്തിലെ മറക്കാനാവാത്ത ദിനം എന്നാണ് അധ്യാപകരായി എത്തിയ തൊഴിലാളികൾക്ക് പറയാനുള്ളത്. ഒരിക്കലും വിചാരിച്ചത് അല്ല. ഇങ്ങനൊരു വേദി. വലിയ അഭിമാനം ഉണ്ട്. ഇനിയും വിളിച്ചാൽ ഓടി വരും കൽപ്പണിക്കാരനായ മോഹനന്‍റെ വാക്കുകളാണ്. ഗണിതം മധുരമാകട്ടെ, അധ്യാപനം ലളിതമാകട്ടെ, മൈലക്കാട് യുപിഎസ് വലിയൊരു മാതൃകയാണ്.

Intro:അധ്യാപകരായി ഓട്ടോ ഡ്രൈവറും കൽപണി മേസ്തിരിയും! കണ്ടുപടിക്കാം ഈ മാതൃക

Body:കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ പാഠം നടത്താനും നമ്മുടെ ഓട്ടോ ചേട്ടന്മാർക്ക് കഴിയും. കെട്ടിടം പണിയാൻ മാത്രമല്ല ക്ലാസ് എടുക്കാനും കൽപ്പണി മേസ്തിരിക്ക് ആവും. അത്ഭുതപ്പെടേണ്ട, ഇത്തരമൊരു അപൂർവ കൂടിച്ചേരലുകൾക്ക് വേദിയായിരിക്കുകയാണ് കൊല്ലം മൈലക്കാട് യു.പി.സ്‌കൂൾ. കേരളത്തിൽ തന്നെ ആദ്യമായിട്ടാകും സ്‌കൂളിൽ ഓട്ടോ തൊഴിലാളികളും കൽപ്പണി മേസ്തിരിമാരും അധ്യാപകരായി എത്തുന്നത്‌. രസകരവും ലളിതമായ രീതിയിലും ഗണിതത്തെ കുട്ടികളിലെക്ക് എത്തിക്കാനാണ് എസ്.സി.ആർ.ടിയുടെ സഹകരണത്തോടെ സ്‌കൂൾ അധികൃതർ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. ഓട്ടോകളുമായി സ്‌കൂളിൽ എത്തിയ തൊഴിലാളികൾ അളവ് തൂക്കങ്ങളെ സംബന്ധിച്ചും മീറ്റർ ചാർജുകളുടെ നിർണയം, ചക്രങ്ങളുടെ ചുറ്റളവ്, എൻജിൻ ഘടന തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി ക്ലാസുകൾ അവതരിപ്പിച്ചു. കൽപ്പണി മേസ്തിരിമാർ ഇഷ്ടികയും താബുക്ക് കല്ലുകളും കൊണ്ട് നീളം, വീതി, വ്യാസം, വിസ്തീർണ്ണം, അംശബന്ധം തുടങ്ങിയ ഗണിത പാഠങ്ങൾ എളുപ്പത്തിൽ കുട്ടിക്കളിലേക്ക് എത്തിച്ചു. അഭിമാനകരമായ ഒട്ടനവധി മുഹൂർത്തങ്ങൾക്ക് കൂടിയാണ് പഞ്ചായത്ത് യു.പി.എസ് വേദിയായത്. കൽപ്പണികാരനായ അച്ഛൻ സ്‌കൂളിൽ എത്തി ക്ലാസ് എടുത്തിതിന്റെ വലിയ സന്തോഷത്തിലാണ് ഏഴാം ക്ലാസുകാരി മേഖ സതീഷ്. ജീവിതത്തിലെ മറക്കാനാവാത്ത ദിനം എന്നാണ് അധ്യാപകരായി എത്തിയ തൊഴിലാളികൾക്ക് പറയാനുള്ളത്. ഒരിക്കലും വിചാരിച്ചത് അല്ല. ഇങ്ങനൊരു വേദി. വലിയ അഭിമാനം ഉണ്ട്. ഇനിയും വിളിച്ചാൽ ഓടി വരും കൽപ്പണികാരനായ മോഹനന്റെ വാക്കുകളാണ്. സംസ്‌ഥാനമല്ല രാജ്യം ഒട്ടാകെ മാതൃകയാക്കാവുന്നതാണ് ഗണിതത്തെ സാമൂഹികവത്കരിച്ചു കൊണ്ടുള്ള ഈ പ്രവർത്തനങ്ങൾ.

Conclusion:എം.ജി.പ്രതീഷ് ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Oct 22, 2019, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.