കൊല്ലം: കാറിൽ വ്യാജ ചാരായം വില്‍പ്പന നടത്തിയ രണ്ടുപേർ പിടിയില്‍. പോരുവഴി ഇടക്കാട് സ്വദേശികളായ ജിതിന്‍, അഭിദേവ് എന്നിവരാണ് ശൂരനാട് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽനിന്നും മൂന്ന് ലിറ്റർ വ്യാജ ചാരായം പൊലീസ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ലിറ്ററിന് 2500 രൂപ എന്ന നിലയിലാണ് ചാരായ വില്‍പ്പന നടത്തിയത്. മദ്യശാലകൾ അടച്ചിട്ട സാഹചര്യം മുതലാക്കിയായിരുന്നു ലോക്ക് ഡൗൺ കാലത്ത് വാറ്റുചാരായ വില്‍പ്പന ആരംഭിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ശൂരനാട് ഐഎസ്എച്ച്ഒ ഫിറോസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാറിൽ വ്യാജ ചാരായ വില്‍പ്പന; രണ്ടുപേർ പിടിയില്‍ - lock down
പോരുവഴി ഇടക്കാട് സ്വദേശികളായ ജിതിന്‍, അഭിദേവ് എന്നിവരാണ്പിടിയിലായത്. ഇവരിൽനിന്നും മൂന്ന് ലിറ്റർ വ്യാജ ചാരായം പൊലീസ് പിടിച്ചെടുത്തു.