കാസര്‍കോട്: ചെലവ് കുറഞ്ഞ രീതിയിൽ കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ജില്ലയില്‍ ആരംഭിച്ചു. ഭൂഗർഭ ജല ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് റിങ് തടയണകൾ നിർമിക്കുന്നത്. ജില്ലയിലെ 12 നദികളിലേക്കുള്ള 650 നീര്‍ച്ചാലുകളിലായി 900 അര്‍ധസ്ഥിര തടയണകള്‍ നിര്‍മ്മിക്കുക. കാസര്‍കോട് വികസന പാക്കേജ്, തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജനപ്രതിനിധികളാണ് തടയണകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തേണ്ടത്. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 20 കിണര്‍ റിങ് ഉപയോഗിച്ചുള്ള അര്‍ധസ്ഥിര തടയണകള്‍ 45 ദിവസത്തിനുള്ളില്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം.നീര്‍ച്ചാലുകള്‍ക്ക് കുറുകെ കിണര്‍ റിങ് കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം പൂര്‍ണ്ണമായും റിങിലൂടെ ഒഴുകുന്ന രീതിയിലാണ് തടയണകളുടെ നിര്‍മ്മാണം.