ETV Bharat / state

മുന്നണി സമവാക്യങ്ങൾ മാറി; കള്ളാറിൽ മുസ്ലിം ലീഗിന് തനിവഴി

author img

By

Published : Nov 20, 2020, 1:26 PM IST

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.

Udf  മുന്നണി സമവാക്യങ്ങൾ പാളി  കള്ളാറിൽ മുസ്ലീം ലിഗിന് തനിവഴി  Front equations  The Muslim League  കള്ളാറിൽ മുസ്ലീം ലിഗ്  മുന്നണി സമവാക്യങ്ങൾ
മുസ്ലീം ലിഗ്

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങളില്‍ നിന്നും മാറി മുസ്ലിം ലീഗ്. കള്ളാര്‍ പഞ്ചായത്തില്‍ സ്വാധീനമുള്ള ഇടങ്ങളിലെല്ലാം ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ലീഗ്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചതാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം തീരുമാനങ്ങൾ അട്ടിമറിച്ചുവെന്നാണ് ലീഗിന്‍റെ ആരോപണം. കള്ളാറില്‍ എട്ടിടങ്ങളിൽ ലീഗ് നേതൃത്വം ഒറ്റയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പത്രികകള്‍ സമര്‍പ്പിച്ചു.

മുന്നണി സമവാക്യങ്ങൾ മാറി; കള്ളാറിൽ മുസ്ലീം ലിഗിന് തനിവഴി

പരപ്പ ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ലീഗിലെ സി. എം. ജാഫറിനെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ കോണ്‍ഗ്രസ് സീറ്റ് തിരിച്ചു വാങ്ങിയെന്നും ആരോപണമുണ്ട്. എന്നാൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ലീഗിന്‍റെ തീരുമാനത്തെ തുടർന്ന് കോൺഗ്രസ് നേതൃത്വം സമവായ ചര്‍ച്ചകളും ആരംഭിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയത്തിനുള്ളില്‍ സമവായമുണ്ടാക്കാനാണ് നേത്യത്വത്തിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.