കാസര്‍കോട് : മഞ്ചേശ്വരത്തെ ഇരട്ട സഹോദരൻമാരുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താന്‍ എം.പി. മുസ്ലിം വിവാഹത്തെക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ല. ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിയ്ക്ക് ഓഡിറ്റോറിയം വിടേണ്ടതാണ്, അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.
മറ്റുപരിപാടികളിൽ പങ്കെടുത്ത് എത്തുമ്പോഴേക്കും വൈകിയിരുന്നു. അപ്പോൾ വരന്മാർക്കൊപ്പം ഫോട്ടോ എടുത്തു. ആളുകള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യും. കാസര്‍കോട്ടെ കല്യാണങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവും.
- " class="align-text-top noRightClick twitterSection" data="">
ട്രോളന്മാര്‍ ആഘോഷിച്ചത് വധുമാരുടെ അഭാവം
അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന വിരുന്നുകളിലാണ് മണവാട്ടികളുമൊന്നിച്ചുള്ള ചിത്രം വരാറ്. അല്ലെങ്കില്‍ പോട്ടെ, അത് രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള വിവാഹമാണെങ്കില്‍ അതില്‍ എം.പിയായ താന്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. ഇരട്ട സഹോദരൻമാരുടെ ഭാര്യമാര്‍ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോട്ടോയാണ് എം.പിയുടെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ഈ ചിത്രത്തിന് ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖിനുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ അടിക്കുറിപ്പ്. എം.പിയുടെ എഫ്.ബി പേജില്‍ പങ്കുവച്ച ഫോട്ടോയും കുറിപ്പും ചിത്രത്തില്‍ പെണ്‍കുട്ടികളുടെ അഭാവവുമായിരുന്നു ട്രോളന്മാര്‍ ആഘോഷമാക്കിയത്. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.പിയുടെ ഔദ്യോഗിക പേജിന്‍റെ അഡ്‌മിന്‍ പാനല്‍.
ALSO READ: മഴക്കെടുതി : പത്തനംതിട്ടയില്‍ 80 ദുരിതാശ്വാസ ക്യാമ്പുകൾ,തകര്‍ന്നത് 27 വീടുകൾ
'മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ, ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിൽ എം.പി പങ്കെടുത്തു. ബഹുമാനപ്പെട്ട എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്‌ത പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വധൂവരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു'. ഇങ്ങനെയാണ് പുതിയ പോസ്റ്റില്‍ പറയുന്നത്.
'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എം.പി നല്ല മാതൃകയാണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ'യെന്ന്, പോസ്റ്റിൽ പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ അടക്കം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.