ETV Bharat / state

രാജിവച്ചത് ഭര്‍ത്താവ് നിര്‍ബന്ധിച്ചതു കൊണ്ടെന്ന് മൊഴി : പൈവളിഗെയിലെ ലീഗ് അംഗത്തിന്‍റെ രാജി റദ്ദാക്കി

author img

By ETV Bharat Kerala Team

Published : Dec 15, 2023, 1:58 PM IST

Paivalike Grama Panchayat political clash between Muslim League and CPM: ലീഗ് അംഗത്തിന്‍റെ ഭര്‍ത്താവിന്‍റെ സുഹൃത്ത് സിപിഎം പ്രവര്‍ത്തകനാണെന്നും അംഗത്തെ രാജി വപ്പിച്ച് വാര്‍ഡില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരുക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു

Paivalike Grama Panchayat member  Paivalike Grama Panchayat muslim league member  muslim league member resignation controversy  Paivalike Grama Panchayat political clash  political clash between Muslim League and CPM  പൈവളിഗെയിലെ ലീഗ് അംഗത്തിന്‍റെ രാജി  മുസ്‌ലിം ലീഗിലെ സിയാസുന്നീസയുടെ വിവാദ രാജി  പൈവളിഗെ ഗ്രാമപഞ്ചായത്ത്  പൈവളിഗെ ഗ്രാമപഞ്ചായത്ത് രാജി വിവാദം  സിപിഎം ലീഗ് പോര്
resignation controversy of Paivalike Grama Panchayat member

കാസർകോട് : പൈവളിഗെ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറായിരുന്ന മുസ്‌ലിം ലീഗിലെ സിയാസുന്നീസയുടെ വിവാദ രാജി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കിയത് യുവതിയുടെ നിർണായക മൊഴിയെ തുടർന്ന് (Paivalike Grama Panchayat muslim league member resignation controversy). ഭര്‍ത്താവിന്‍റെ സമ്മർദത്തെ തുടർന്നാണ് തനിക്ക് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് സിയാസുന്നീസ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് (resignation controversy of Paivalike Grama Panchayat member). ഇതിന് പിന്നിൽ ചില രാഷ്ട്രീയ കളികൾ നടന്നതായും ആരോപണം ഉയരുന്നുണ്ട്.

സിപിഎമ്മിന്‍റെ ഉറച്ച വാർഡുകളിൽ ഒന്നായിരുന്നു പൈവളിഗെയിലെ രണ്ടാം വാർഡ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് പൈവളിഗെ പിടിച്ചടക്കി. ഇത് സിപിഎമ്മിൽ വലിയ സമ്മർദം ഉണ്ടാക്കിയതായും പറയപ്പെടുന്നു.

സിപിഎം പ്രവർത്തകനാണ് സിയാസുന്നീസയുടെ ഭർത്താവിന്‍റെ സുഹൃത്ത്. സിയാസുന്നീസയെ രാജിവപ്പിച്ചു വീണ്ടും തെരഞ്ഞെടുപ്പ് നടത്തി വാർഡ് പിടിച്ചെടുക്കാനുള്ള നീക്കമാണ് നടന്നതെന്ന് ലീഗും ആരോപിക്കുന്നു (Paivalike Grama Panchayat political clash between Muslim League and CPM).

സിയാസുന്നീസയുടെ മൊഴി ഇങ്ങനെ ആയിരുന്നു: 'ഞാന്‍ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചുകൊണ്ട് നിശ്ചിത ഫോമില്‍ പേരെഴുതി ഒപ്പുവച്ചു. ഗസറ്റ് ഉദ്യോഗസ്ഥനായ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിയോളജി അധ്യാപകനായ വിശ്വനാഥന്‍റെ മുന്നില്‍ വച്ച് ഞാന്‍ ഒപ്പിടുകയും അദ്ദേഹമത് അറ്റസ്റ്റ് ചെയ്യുകയും ചെയ്‌തു. രാജിക്കത്ത് പൈവളിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രജിസ്‌റ്റേഡ് പോസ്റ്റായി അയച്ചുകൊടുത്തിട്ടുള്ളതാണ്.

രാജിക്കത്തിലെ തീയതി 18-9-2023 ആണെങ്കിലും കത്ത് രജിസ്‌റ്റേഡ് ആയി പഞ്ചായത്തിലേക്ക് അയച്ചത് 19-9-2023 തീയതിയിലാണ്. രാജിക്കത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ എന്നോടൊപ്പം എന്‍റെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സുഹൃത്തും ഉണ്ടായിരുന്നു. രാജിക്കത്ത് അറിഞ്ഞുകൊണ്ടാണ് ഞാന്‍ ഒപ്പിട്ടത്.

രാജികത്തില്‍ ഒപ്പിടാന്‍ ഭര്‍ത്താവിന്‍റെ സമ്മർദം ഉണ്ടായിരുന്നു. എന്‍റെ ഭര്‍ത്താവിന്‍റെ സുഹൃത്തായ സക്കറിയ എന്നയാളിനെയാണ് രാജിക്കത്ത് പോസ്റ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് 20-9-2023ന് പഞ്ചായത്ത് ഓഫിസില്‍ നേരിട്ടുപോയി.

രാജികത്ത് പിന്‍വലിച്ചുകൊണ്ടുള്ള പരാതി നല്‍കി. ചിലരുടെ ഭീഷണിക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് രാജിക്കത്തില്‍ ഒപ്പിടേണ്ടി വന്നതെന്നതിനാല്‍ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പരാതിയില്‍ അപേക്ഷിക്കുന്നു.'

ഇത് പരിശോധിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജി അസാധുവാക്കിയത്. സിയാസുന്നീസയെ മുന്‍കാല പ്രാബല്ല്യത്തോടെ പഞ്ചായത്ത് അംഗമായി തുടരുന്നതിനും കമ്മിഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്‌തംബര്‍ 20നാണ് സിയാസുന്നീസയുടെ പേരിലുള്ള രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്.

Paivalike Grama Panchayat member  Paivalike Grama Panchayat muslim league member  muslim league member resignation controversy  Paivalike Grama Panchayat political clash  political clash between Muslim League and CPM  പൈവളിഗെയിലെ ലീഗ് അംഗത്തിന്‍റെ രാജി  മുസ്‌ലിം ലീഗിലെ സിയാസുന്നീസയുടെ വിവാദ രാജി  പൈവളിഗെ ഗ്രാമപഞ്ചായത്ത്  പൈവളിഗെ ഗ്രാമപഞ്ചായത്ത് രാജി വിവാദം  സിപിഎം ലീഗ് പോര്
സിയാസുന്നീസയുടെ രാജി അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ്

നിയമപ്രകാരമുള്ള രാജി ആയതുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി രാജിക്കത്ത് സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ കൈമാറുകയായിരുന്നു. പാര്‍ട്ടി അറിയാതെയുള്ള ലീഗ് അംഗത്തിന്‍റെ രാജി ഏറെ ചര്‍ച്ച വിഷയമായിരുന്നു. രാജിക്ക് കാരണം പാര്‍ട്ടിയുമായി ബന്ധമില്ലാത്തതു കൊണ്ടും വ്യക്തിപരവും കുടുംബപരവുമായ വിഷയമായതു കൊണ്ടും ലീഗ് ഇക്കാര്യത്തില്‍ പഞ്ചായത്ത് അംഗത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഹരജി നല്‍കിയത്.

3-10-2023ല്‍ കമ്മിഷന്‍ മുമ്പാകെയും ഇതേ കാര്യങ്ങള്‍ കാണിച്ച് പരാതി നല്‍കിയുന്നു. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥന്‍റെ മൊഴിയും പൈവളിഗെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജഗദീഷിന്‍റെ മൊഴിയും കമ്മിഷന്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജി റദ്ദാക്കിക്കൊണ്ട് തീരുമാനം എടുത്തത്.

പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം പ്രസിഡന്‍റിന്‍റെയോ വൈസ് പ്രസിഡന്‍റിന്‍റെയോ അംഗങ്ങളുടെയോ രാജി സംബന്ധിച്ച തര്‍ക്കമുള്ള ഏതൊരാള്‍ക്കും അതിന്‍റെ തീര്‍പ്പിനായി രാജി പ്രബാല്യത്തില്‍ വന്നതായി കണക്കാക്കപ്പെടുന്ന തീയതി മുതല്‍ 15 ദിവസത്തിനകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിക്കാവുന്നതാണെന്നും അതിന്മേലുള്ള കമ്മിഷന്‍റെ തീര്‍പ്പ് അന്തിമമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഉത്തരവില്‍ കമ്മിഷന്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.