ETV Bharat / state

ജലക്ഷാമം: ജലനയം രൂപീകരിക്കാന്‍ കാസര്‍കോട്

മൂന്ന് മാസത്തിനകം ജലനയം ആവിഷ്‌കരിക്കും

water policy
author img

By

Published : Jul 10, 2019, 4:53 PM IST

കാസര്‍കോട്: അശാസ്‌ത്രീയവും മുന്‍കരുതലുകളില്ലാത്തതുമായ ജലവിനിയോഗം മൂലം കാസർകോട് ജില്ലയുടെ ഭൂഗര്‍ഭജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ ജലവിനിയോഗനയം രൂപീകരിക്കാൻ തീരുമാനം. ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം ജലനയം ആവിഷ്‌കരിക്കും. കുടിവെള്ളത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്. പരമ്പരാഗത കാർഷിക ജലസേചനം, കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം ഉണ്ടാകും. ഭൂഗർഭജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന കുഴൽക്കിണറുകൾക്ക് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ജില്ലയില്‍ മൂന്ന് മാസത്തിനകം ജലനയം ആവിഷ്‌കരിക്കും

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ക്കിണറുകളുമുള്ള കാസര്‍കോട്, വന്‍ദുരന്തമാണ് സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്നതെന്ന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ സിങ് വിലയിരുത്തിയിരുന്നു. ജില്ലയിലെ ആറ് ബ്ലോക്കുകളിൽ മൂന്നെണ്ണം സെമി ക്രിട്ടിക്കലാണ്. കാസർകോട് ബ്ലോക്കിലാണ് ഏറെയും ജലദൗർലഭ്യമുള്ളത്. 98 ശതമാനവും ഭൂഗർഭജലം തീർന്നതോടെ ക്രിട്ടിക്കൽ മേഖലയായി മാറിയിരിക്കുകയാണ് കാസർകോട് ബ്ലോക്ക്. ഇവിടെ ബാക്കിയുള്ള രണ്ട് ശതമാനം ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ജലവിനിയോഗ നയത്തിൽ ഉൾക്കൊള്ളിക്കുക. കേന്ദ്ര സഹായത്തോടെയാണ് ജലനയത്തിന്‍റെ ഭാഗമായി പദ്ധതികൾ നടപ്പിലാക്കുന്നത്.

Intro:കാസർഗോഡ് ജില്ലയിൽ
ഭൂഗർഭ ജല ശോഷണം രൂക്ഷമായതിനെ
ത്തെ തുടർന്ന് ജലവിനിയോഗ
നയം രൂപികരിക്കാൻ തിരുമാനം. ജില്ലയിൽ കുഴൽ കിണർ കുഴിക്കുന്നതിന് നിയന്ത്രണവും ഏർപെടുത്തി.
മൂന്നു മാസത്തിനകം ജലനയം ആവിഷ്‌കരിച്ച് ജലസംരക്ഷണ പദ്ധതികൾ നടപ്പിലാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Body:അശാസ്ത്രീയവും മുന്‍കരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗര്‍ഭ ജല നിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ്
ജല നയം രൂപീകരിക്കാൻ തിരുമാനിച്ചത്.
ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരം ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി
മൂന്നു മാസത്തിനകം ജലനയം ആവിഷ്‌കരിക്കും.
കുടിവെള്ളത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്.പരമ്പരാഗത കാർഷിക ജലസേചനം ,കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം ഉണ്ടാകും.ഭൂഗർഭ ജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന കുഴൽക്കിണറുകൾക്ക് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു.

ബൈറ്റ്
ഡോ : ഡി ,സജിത്ത് ബാബു,ജില്ല കളക്ടർ

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ക്കിണറുകളും ഉള്ള കാസര്‍കോട് ജില്ല വന്‍ദുരന്തമാണ് സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്നതെന്ന് വിവിധ
പ്രദേശങ്ങള്‍ സന്ദര്‍ശിച്ച
കേന്ദ്ര പ്രതിനിധി
അശോക് കുമാര്‍ സിങ് വിലയിരുത്തിയിരുന്നു. ജില്ലയിലെ ആറ് ബ്ലോക്കുകളിൽ മൂന്നെണ്ണം സെമി ക്രിട്ടിക്കലാണ്. കാസർകോട് ബ്ലോക്കിലാണ് ഏറെയും ജലദൗർലഭ്യമുള്ളത്.98 ശതമാനവും ഭൂഗർഭ ജലം തീർന്നതോടെ ക്രിട്ടിക്കൽ മേഖലയാണ് കാസർകോട് ബ്ലോക്ക്. ഇവിടെ ബാക്കിയുള്ള രണ്ടു ശതമാനം ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ജലവിനിയോഗ നയത്തിൽ ഉൾക്കൊള്ളിക്കുക .
കേന്ദ്ര സഹായത്തോടെയവും ജലനയത്തിന്റെ ഭാഗമായി പദ്ധതികൾ നടപ്പിലാക്കുന്നത്.
Conclusion:ഇടിവി ഭാരത്
കാസർകോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.