കാസര്‍കോട്: സമ്പർക്കത്തിലൂടെ 39 പേരടക്കം ജില്ലയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നുപേരും രോഗബാധിതരായി. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 129 പേർ രോഗമുക്തി നേടി.
വീടുകളില്‍ 2493 പേരും സ്ഥാപനങ്ങളില്‍ 1028 പേരുമുള്‍പ്പെടെ 3521 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 238 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. ആര്‍ടിപിസിആര്‍ (23041), ആന്‍റിജന്‍ (6240) ടെസ്റ്റുകളിലായി ഇതുവരെ 29281 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. സെന്‍റിനല്‍ സര്‍വ്വേ അടക്കം 715 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു.
- കുറ്റിക്കോല്‍, ചെങ്കള (2), കാസര്‍കോട് (9), ബെള്ളൂര്‍, നീലേശ്വരം, കള്ളാര്‍, മടിക്കൈ, കുമ്പള (9), മംഗല്‍പാടി (2), പുത്തിഗെ (6), വോര്‍ക്കാടി (2), പൈവളിഗെ, പള്ളിക്കര (2), കുംബംഡാജെ സ്വദേശികളാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
- കുംബംഡാജെ, മംഗല്‍പാടി (4), പുല്ലൂര്‍ പെരിയ, കാസര്‍കോട്, പള്ളിക്കര സ്വദേശികളുടെ ഉറവിടം ലഭ്യമല്ല.
- സൗദിയിൽ നിന്നും വന്ന കള്ളാര്‍, ബഹ്റിനിൽ നിന്നും വന്ന പുല്ലൂര്‍ പെരിയ സ്വദേശികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മംഗല്‍പാടി (2), പുല്ലൂര്‍ പെരിയ സ്വദേശികളും രോഗബാധിതരായി.