കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കുടുംബത്തെ സഹായിക്കുന്നതിനായുളളധന ശേഖരണം ഇന്ന് .ജില്ലയിലെ ഓരോ പഞ്ചായത്തിലും കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന ജില്ലാ നേതാക്കള്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കും.
രാവിലെ കാസര്‍കോട്ടെത്തുന്ന ഉമ്മന്‍ചാണ്ടി പെരിയ കല്ല്യോട്ടെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകള്‍ സന്ദര്‍ശിക്കും. ഉമ്മന്‍ചാണ്ടി കാഞ്ഞങ്ങാട്ടും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നീലേശ്വരത്തും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ കാസര്‍കോടും ഫണ്ട് ശേഖരിക്കും.കൂടാതെഇരട്ടക്കൊലപാതകകേസ് അന്വേഷണം അട്ടിമറിക്കുന്നതിനെതിരെയും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് വൈകിട്ട് ഡിസിസി നേതൃത്വത്തില്‍ പ്രതിരോധ സംഗമം നടത്തും