കാസർകോട്: പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കാസർകോട് ജില്ലയിൽ ഹോട്ട് സ്പോട്ട് പട്ടിക വിപുലപെടുത്തി. പുതുതായി അജാനൂർ പഞ്ചായത്തിനെയും ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അജാനൂർ പഞ്ചായത്തിലെ മാവുങ്കാലിൽ യുവാവിന് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. നിലവിൽ കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകളും മധുർ, ചെമ്മനാട്, ചെങ്കള, മൊഗ്രാൽപുത്തൂർ, മുളിയാർ, കുമ്പള എന്നി സ്ഥലങ്ങളുമാണ് ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്.
കാസർകോട്ടെ ഹോട്ട് സ്പോട്ട് പട്ടികയില്‍ അജാനൂർ പഞ്ചായത്തും - കൊവിഡ് 19
അജാനൂർ പഞ്ചായത്തിനെയാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിത്. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗണും നിലവിൽ വന്നു.