ETV Bharat / state

ഓർമയില്‍ സമരാവേശം, സ്വാതന്ത്ര്യം തുടിച്ച തൃക്കരിപ്പൂര്‍ പഴയ റെയില്‍വേ സ്റ്റേഷന്‍

കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പൻ ഉപ്പ് കുറുക്കല്‍ നിയമത്തിനെതിരെ പ്രസംഗിക്കുകയും കുറുക്കിയെടുത്ത ഉപ്പ് പരസ്യമായി വിൽക്കുകയും ചെയ്ത സ്ഥലമാണ് തൃക്കരിപ്പൂര്‍ പഴയ റെയില്‍വേ സ്റ്റേഷന്‍.

author img

By

Published : Aug 9, 2022, 3:59 PM IST

സ്വാതന്ത്ര്യസമര ചരിത്രത്തിലെ മായാത്ത അടയാളമായി തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍

കാസർകോട്: ഇത് തൃക്കരിപ്പൂർ റെയില്‍വേ സ്റ്റേഷൻ. കാലം കുത്തിയൊഴുകി മറഞ്ഞിട്ടും മായാത്ത ചിലതുണ്ട് ഇവിടെ. ഒന്ന് ചെവിയോർത്താൽ കേൾക്കാമത്. ചീറിപ്പായുന്ന ട്രെയിനിന്‍റെ സൈറൺ മാത്രമല്ല, അതിലും ഉച്ചത്തില്‍ മുഴങ്ങി കേൾക്കുന്ന കെ. കേളപ്പന്‍റെ ശബ്ദം.

കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കെ കേളപ്പൻ ഉപ്പ് കുറുക്കല്‍ നിയമത്തിനെതിരെ പ്രസംഗിക്കുകയും കുറുക്കിയെടുത്ത ഉപ്പ് പരസ്യമായി വിൽക്കുകയും ചെയ്ത സ്ഥലമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ വീരസ്മരണകളുറങ്ങുന്ന തൃക്കരിപ്പൂരിലെ പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം.

1930-ൽ പയ്യന്നൂർ ഉളിയത്ത് കടവിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ ടി.എസ് തിരുമുമ്പ്, ഹരീശ്വരൻ തിരുമുമ്പ്, കെ. മാധവൻ എന്നിവർ പങ്കെടുത്തിരുന്നു. ഉപ്പ് നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേളപ്പനും പി കൃഷ്ണപിള്ളയും കാസർകോടെത്തിയത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ സമരസേനാനികൾക്കൊപ്പം ജാഥയായി എത്തിയ നേതാക്കൾ ഉപ്പ് പരസ്യമായി വിറ്റു.

വിവരമറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനിൽ കേളപ്പനെയും ഉപ്പുവാങ്ങിയ സി.എം കുഞ്ഞിരാമൻ നമ്പ്യാരെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. പിന്നീട് വലിയ പ്രതിഷേധം ഉയർന്നപ്പോൾ ഇവരെ വിട്ടയച്ചു. തൃക്കരിപ്പൂരിലെ ആവേശം കേരളമാകെ പടർന്നു.

തൃക്കരിപ്പൂരിൽ പുതിയ റെയിൽവേ സ്റ്റേഷൻ വന്നെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വേദിയായ പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ സംരക്ഷിക്കാൻ റെയിൽവേ തയ്യാറായി. 1916 ലാണ് ഈ കെട്ടിടം പണിതത്. പുതിയ കെട്ടിടം നിർമിച്ചപ്പോൾ ​റെയിൽവേ ജീവനക്കാരുടെ വിശ്രമമുറിയായി ഈ പഴയ കെട്ടിടം ഉപയോഗിക്കുന്നു.

Also Read: 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ; ദേശീയ പതാക വിൽപനയ്‌ക്കൊരുങ്ങി തപാൽവകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.