ETV Bharat / state

ആരോഗ്യ മേഖലയിൽ കാസർകോടിന് അവഗണനയെന്ന്; വീണ ജോർജിന് രണ്ടിടത്ത് കരിങ്കൊടി - യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, മൊഗ്രാൽ പുത്തൂരിൽ യൂത്ത് ലീഗ് പ്രവർത്തകരുമാണ് വീണ ജോർജിനെ കരിങ്കൊടി വീശിയത്

VEENA GEORGE  കാസർകോട് വീണ ജോർജിനെതിരെ കരിങ്കൊടി  ആരോഗ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം  മൊഗ്രാൽ പുത്തൂരിൽ കരിങ്കൊടി പ്രതിഷേധം  BLACK FLAG PROTEST AGAINST VEENA GEORGE  BLACK FLAG PROTEST IN KASARAGOD  കാസർകോട് വാർത്ത  വീണ ജോർജിനെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം  യൂത്ത് കോൺഗ്രസ്  യൂത്ത് ലീഗ്
ആരോഗ്യ മേഖലയിൽ കാസർകോടിനോട് അവഗണന; ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം
author img

By

Published : Aug 12, 2022, 4:46 PM IST

കാസർകോട്: ആരോഗ്യ മന്ത്രി വീണ ജോർജിന് കാസർകോട് ജില്ലയില്‍ രണ്ടിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരുമാണ് കരിങ്കൊടി കാണിച്ചത്. ആരോഗ്യ മേഖലയിൽ കാസർകോടിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം.

ആരോഗ്യ മേഖലയിൽ കാസർകോടിനോട് അവഗണന; ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം

മൊഗ്രാൽ പുത്തൂരിലാണ് യൂത്ത് ലീഗ് പ്രവർത്തകർ ആദ്യം കരിങ്കൊടി കാണിച്ചത്. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറി പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കാഞ്ഞങ്ങാട് ജില്ല ആശുപത്രി നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ്എൻസിയു, പീഡിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് വീണ്ടും പ്രതിഷേധം ഉണ്ടായത്. കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. വനിത പ്രവർത്തകർ അടക്കം അഞ്ചു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.