കണ്ണൂർ: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ വരവറിയിച്ചുകൊണ്ട് വിളംബര ഘോഷയാത്ര നടന്നു. കണ്ണൂർ ജില്ലാ ബാങ്കിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം വലംവെച്ച് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം അവസാനിച്ചു.
ജനപ്രതിനിധികൾ, സംഘാടകസമിതി അംഗങ്ങൾ, കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ വിദ്യാർഥികൾ, അഴിക്കോട് എച്ച്എസ്‌എസിലെ എൻസിസി ബാന്റ്സെറ്റ്, ഫ്ലാഷ്മോബ് എന്നിവ ഘോഷയാത്രയുടെ ഭാഗമായി.