കണ്ണൂർ: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂർ ജില്ലയുടെ അതിര്‍ത്തികൾ വഴി കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഈ മാസം 11നാണ് ജില്ലയിലേക്കുള്ള കോഴിയടക്കമുള്ള പക്ഷികളെ കൊണ്ടുവരുന്നത് നിരോധിച്ചിരുന്നത്. ഇതെ തുടർന്ന് പൊലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് വന്നതോടെ കണ്ണൂരിൽ കോഴി വിലകുത്തനെ ഇടിഞ്ഞ് പല കടകളും അടച്ച് പൂട്ടിയിരുന്നു. വ്യാപാരികളുടെ അപേക്ഷ കണക്കിലെടുത്തും നിലവിൽ ജില്ലയിൽ എവിടെയും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കൂടിയാണ് നിരോധനം നീക്കിയത്.