ETV Bharat / state

സംസ്ഥാന സ്‌കൂൾ കായികമേളയില്‍ പാലക്കാടന്‍ മുന്നേറ്റം - state school sports meet

ആകെയുള്ള 98 ഫൈനലുകളിൽ 75 എണ്ണത്തിന്‍റെ ഫലം പുറത്തുവന്നപ്പോൾ 153 പോയിന്‍റുമായാണ് പാലക്കാട് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 129 പോയിന്‍റാണുള്ളത്.

കായികമേളയില്‍ പാലക്കാടന്‍ മുന്നേറ്റം
author img

By

Published : Nov 18, 2019, 11:18 PM IST

Updated : Nov 19, 2019, 3:33 AM IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികമേള അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ പാലക്കാട് കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാടിന്‍റെ മുന്നേറ്റം. ആകെയുള്ള 98 ഫൈനലുകളിൽ 75 എണ്ണത്തിന്‍റെ ഫലം പുറത്തുവന്നപ്പോൾ 153 പോയിന്‍റുമായാണ് പാലക്കാട് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 129 പോയിന്‍റാണുള്ളത്. 84 പോയിന്‍റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളിൽ പാലക്കാട് കുമാരംപുത്തൂരിന് 48ഉം കോതമംഗലം മാർ ബേസിലിന് 46ഉം ബിഇഎംഎച്ച്എസ്‌എസ്‌ പാലക്കാടിന് 29 പോയിന്‍റുമാണുള്ളത്.

സംസ്ഥാന സ്‌കൂൾ കായികമേളയില്‍ പാലക്കാടന്‍ മുന്നേറ്റം

മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്ന മൂന്നാം ദിനം മണിപ്പൂരുകാരൻ വാങ്ങ്മയൂങ്ങിന്‍റെ ട്രിപ്പിൾ സ്വർണനേട്ടം ഏറെ ശ്രദ്ധേയമായി. സബ് ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹര്‍ഡിൽസിൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് വാങ്ങ്മയൂങ്ങ് മുക്രം മേളയിലെ ആദ്യ ട്രിപ്പിൾ ജേതാവായത്. നേരത്തെ 100 മീറ്ററിലും ലോങ് ജംപിലുമാണ് ഈ മണിപ്പൂരുകാരൻ സ്വർണം നേടിയത്. എൻഎച്ച്‌എസ്‌എസ്‌ ഇരിങ്ങാലക്കുടയിലെ വിദ്യാർഥിയാണ് മുക്രം. രാവിലെ സീനിയർ ഗേൾസിന്‍റെ 3000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്‍ററിയിലെ നന്ദന ശിവദാസ് മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി. തുടർന്ന് ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളം മതിരപ്പള്ളി സ്‌കൂളിലെ ബ്ലസ്സി ദേവസ്യ അടുത്ത മീറ്റ് റെക്കോഡിട്ടു. വൈകിട്ട് നടന്ന സബ് ജൂനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ 47.44 സെക്കന്‍റിൽ ഫിനിഷ് ചെയ്‌ത് വയനാടിന്‍റെ കുട്ടികൾ മീറ്റ് റെക്കോഡിട്ടു. 18 വർഷം പഴക്കമുള്ള തിരുവനന്തപുരത്തിന്‍റെ റെക്കോഡാണ് കണ്ണൂരിൽ തകർന്നത്. ലോങ്‌ ജംപ്, ഹൈ ജംപ്, പോൾ വാൾട്ട്, ഷോട്ട്പുട്ട് തുടങ്ങി 34 ഇനങ്ങളിലാണ് മൂന്നാം ദിനം വിധി വന്നത്. മേള ചൊവ്വാഴ്‌ച സമാപിക്കും.

Intro:Body:

സ്കൂൾ കലോത്സവം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ പാലക്കാടൻ മുന്നേറ്റം. മുന്നാം ദിനം നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാട് കുതിപ്പ് തുടരുന്നത്. മൂന്ന് മീറ്റ് റെക്കോഡുകൾ പിറന്ന മൂന്നാം ദിനം മണിപ്പൂരുകാരൻ വാങ്ങ്മയൂങ്ങിന്റെ ട്രിപ്പിൾ സ്വർണ്ണ നേട്ടം ഏറെ ശ്രദ്ധേയമായി.

....

സബ്ബ്-ജൂനിയർ ആൺകുട്ടികളുടെ 80 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് വാങ്ങ്മയൂങ്ങ് മുക്രം മേളയിലെ ആദ്യ ട്രിപ്പിൾ ജേതാവായത്. നേരത്തെ നൂറ് മീറ്ററിലും ലോങ്ങ് ജംപിലുമാണ് ഈ മണിപ്പൂരുകാരൻ സ്വർണ്ണം നേടിയത്. ഇരിങ്ങാലക്കുട എൻ.എച്ച്.എസ്സ്.എസ്സ് വിദ്യാർത്ഥിയാണ് മുക്രം. രാവിലെ സീനിയർ ഗേൾസിന്റെ 3000 മീറ്റർ നടത്തത്തിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററിയിലെ നന്ദന ശിവദാസ് മീറ്റ് റെക്കോഡോഡെ ഒന്നാമതെത്തി. തുടർന്ന് ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ എറണാകുളം മതിരപ്പള്ളി സ്കൂളിലെ ബ്ലസ്സി ദേവസ്യ അടുത്ത മീറ്റ് റെക്കോഡിട്ടു. വൈകീട്ട് നടന്ന സബ്ബ് ജൂനിയർ ആൺകുട്ടികളുടെ നാലേ ഗുണം നൂറ് മീറ്റർ റിലേയിൽ 47.44 സെക്കന്റിൽ ഫിനിഷ് ചെയ്ത് വയനാടിന്റെ കുട്ടികൾ മീറ്റ് റെക്കോഡിട്ടു. 18 വർഷം പഴക്കമുള്ള തിരുവനന്തപുരത്തിന്റെ റെക്കോഡാണ് കണ്ണൂരിൽ തകർന്നത്.  ലോങ്ങ് ജംപ്, ഹൈ ജംപ്, പോൾ വാൾട്ട്, ഷോട്ട്പുട്ട് തുടങ്ങി 34 ഇനങ്ങളിലാണ് മൂന്നാം ദിനം വിധി കുറിച്ചത്. ആകെയുള്ള 98 ഫൈനലുകളിൽ 75 എണ്ണത്തിന്റെ ഫലം പുറത്ത് വന്നപ്പോൾ 153 പോയന്റുമായി പാലക്കാടാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 129 പോയന്റാണുള്ളത്. 84 പോയന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ പാലക്കാട് കുമാരംപുത്തുരിന് 48ഉം കോതമംഗലം മാർ ബേസിലിന് 46ഉം ബിഇഎംഎച്ച്എസ്സ്എസ്സ് പാലക്കാടിന്  29 പോയന്റുമാണുള്ളത്. മേളക്ക് ചൊവ്വാഴ്ച തിരി താഴും.

Conclusion:
Last Updated : Nov 19, 2019, 3:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.