ETV Bharat / state

മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം: പി.എസ്.ശ്രീധരൻപിള്ള - BJP

കേന്ദ്രത്തിന്‍റെ പണം വാങ്ങി ഹൈവേ വികസനം സിപിഎം - കോൺഗ്രസ് സർക്കാറുകൾ അട്ടിമറിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള

പി.എസ്.ശ്രീധരൻപിള്ള
author img

By

Published : May 7, 2019, 7:18 PM IST

Updated : May 7, 2019, 8:55 PM IST

കണ്ണൂർ: ദേശീയ പാതയുടെ വീതി 30 മീറ്ററാക്കാൻ ഡൽഹിയിൽ അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സർവകക്ഷി സംഘം നൽകിയ നിവേദനം സിപിഎം ഓർക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള. 19 കൊല്ലമായി കേന്ദ്രത്തിന്‍റെ പണം വാങ്ങി, ദേശീയ പാത വികസനം സിപിഎം-കോൺഗ്രസ് സർക്കാറുകൾ അട്ടിമറിക്കുകയാണെന്ന് പി.എസ്.ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം: പി.എസ്.ശ്രീധരൻപിള്ള
പ്രളയത്തിന്‍റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പിഎസ് ശ്രീധരൻ പിള്ള കേന്ദ്രത്തിന് അയച്ച കത്ത് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ ഭൂമി ദേശീയ പാത വികസനത്തിന് തൽക്കാലം ഏറ്റെടുക്കരുതെന്നാണ് താൻ കത്തിൽ ആവശ്യപ്പെട്ടതെന്ന അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.ശ്രീധരൻപിള്ളയുടെ പ്രസ്താവന.

Intro:Body:

 മുഖ്യമന്ത്രിയുടെ അഭിപ്രായം ദൗർഭാഗ്യകരമെന്ന് ബിജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ: പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

ദേശീയ പാതയുടെ വീതി 30 മീറ്ററാക്കാൻ

ഡൽഹിയിൽ അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സർവ്വകക്ഷി സംഘം നൽകിയ നിവേദനം സി പി എം ഓർക്കണമെന്ന് അദ്ദേഹം തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

 ദുരിതത്തിലായ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നിയമപരമായി ആവശ്യപ്പെടുക മാത്രമാണ്  ചെയ്തത്

2010 ജൂണിൽ സി പി എം പ്രസ്താവന ദേശീയ പാതക്ക് 30 മീറ്റർ കൂടുതൽ സ്ഥലം എടുക്കാൻ പറ്റില്ല എന്നായിരുന്നു

വെള്ളപൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഒപ്പം നിൽക്കും. 19 കൊല്ലമായി കേന്ദ്രത്തിന്റെ പണം വാങ്ങി, ഹൈവേ വികസനം സി പി എം  - കോൺഗ്രസ് സർക്കാറുകൾ നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ അപേക്ഷ ഫോർവേഡ് ചെയ്യുകയാണ് ചെയ്തത് .സർക്കാറിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് അൽഫോൺസ് കണ്ണന്താനം കത്തയച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തോട് ചോദിക്കണമെന്നും ബി.ജെ.പി.അദ്ധ്യക്ഷൻ പറഞ്ഞു.ഇ ടി വിഭാരത് കണ്ണൂർ.

Conclusion:
Last Updated : May 7, 2019, 8:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.