ETV Bharat / state

ഗതാഗത യോഗ്യമായ റോഡിൽ വിളളൽ:അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം - അശാസ്ത്രീയ നിർമ്മാണമെന്ന്

ടാറിങ് ചെയ്താല്‍ റോഡ് വേഗത്തില്‍ കുണ്ടും കുഴിയും ആകുമെന്ന കാരണത്താലാണ് കോണ്‍ക്രീറ്റ് ചെയ്തത് .എന്നാൽ കോൺക്രീറ്റും ഉടൻ തകരാനുള്ള സാധ്യതയുണ്ട്.

ഗതാഗത യോഗ്യമായ റോഡിൽ വിളളൽ:അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം
author img

By

Published : Jul 12, 2019, 5:07 AM IST

കണ്ണൂർ: നവീകരണം പൂർത്തിയാക്കി ദിവസങ്ങൾക്ക് മുൻപ് തുറന്നു കൊടുത്ത റോഡിൽ വിള്ളൽ രൂപപ്പെട്ടു. രണ്ടാംഘട്ട നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കി കോൺക്രീറ്റ് ചെയ്ത തലശ്ശേരി ഒ.വി റോഡിലാണ് വിള്ളൽ രൂപപ്പെട്ടത് .അശാസ്ത്രീയമായ നിർമ്മാണമാണിതിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നവീകരണം പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതത്തിനായ് തുറന്നു കൊടുത്ത ഒ.വി റോഡിന്‍റെ അവസ്ഥയാണിത്. ടാറിങ് ചെയ്താല്‍ റോഡ് വേഗത്തില്‍ കുണ്ടും കുഴിയും ആകുമെന്ന കാരണത്താലാണ് കോണ്‍ക്രീറ്റ് ചെയ്തത് ,എന്നാൽ കോൺക്രീറ്റും ഉടൻ തകരാനുള്ള സാധ്യതയുണ്ട്. റോഡിന്‍റെ പല ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

ഗതാഗത യോഗ്യമായ റോഡിൽ വിളളൽ:അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം

കോടികൾ ചെലവഴിച്ച് ഘട്ടം ഘട്ടമായാണ് ഒ.വി റോഡിന്‍റെ നവീകരണം നടത്തുന്നത്. പുതിയ സ്റ്റാന്‍റു മുതൽ സംഗമം ജംങ്ങ്ഷൻ വരെ ആയിരുന്നു ആദ്യ ഘട്ട നവീകരണം. രണ്ടാം ഘട്ടമായി സംഗമം ജംഗ്ഷൻ മുതൽ പാട്യം ഗോപാലൻ റോഡിന്‍റെ തുടക്കം വരെയാണ് പൂർത്തിയാക്കിയത്. ഈ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ടാറിങ്ങിന് പകരമായി ഇവിടെ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. മറ്റ് റോഡുകളെ അപേക്ഷിച്ച് ഇതിന്‍റെ പ്രവൃത്തി വേഗത്തിലായിരുന്നു അധികൃതര്‍ പൂര്‍ത്തിയാക്കിയത്. ഒ.വി റോഡിന്‍റെ മൂന്നാംഘട്ട നവീകരണം പുരോഗമിക്കുകയാണ്.ടാറിങ്ങ് പൂർണമായി ഇളക്കി മാറ്റാതെ കോൺക്രീറ്റ് ചെയ്തതാവാം വിള്ളൽ രൂപപ്പെടാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഉടൻ അധികൃതർ ഇടപെട്ട് വേണ്ട നടപടി സ്വീകരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:Body:

നവീകരണം പൂർത്തിയാക്കി ദിവസങ്ങൾക്ക് മുൻപ് തുറന്നു കൊടുത്ത  റോഡിൽ വിള്ളൽ രൂപപ്പെട്ടു. രണ്ടാംഘട്ട നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കി കോൺഗ്രീറ്റ് ചെയ്തതലശ്ശേരി  ഒ.വി റോഡിലാണ് വിള്ളൽ രൂപപ്പെട്ടത് .അശാസ്ത്രീയമായ നിർമ്മാണമാണിതിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

നവീകരണം പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതത്തിനായ് തുറന്നു കൊടുത്ത ഒ.വി റോഡിന്റെ അവസ്ഥയാണിത്. ടാറിങ് ചെയ്താല്‍ റോഡ് വേഗത്തില്‍ കുണ്ടും കുഴിയും ആകുമെന്ന കാരണത്താലാണ് കോണ്‍ക്രീറ്റ് ചെയ്തത് ,എന്നാൽ കോൺഗ്രീറ്റും ഉടൻ തകരാനുള്ള സാധ്യതയുണ്ട്. റോഡിന്റെ പല ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.  

കോടികൾ ചെലവഴിച്ച് ഘട്ടം ഘട്ട മായാണ് ഒ.വി റോഡിന്റെ നവീകരണം നടത്തുന്നത് പുതിയ സ്റ്റാന്റു മുതൽ സംഗമം ജംങ്ങ്ഷൻ വരെ കായിരുന്നു ആദ്യ ഘട്ട നവീകരണം' മാസങ്ങൾ എടുതാണ് അത് പൂർത്തിയാക്കിയത് ' രണ്ടാം ഘട്ടമായി സംഗമം ജംഗ്ഷൻ മുതൽ പാട്യം ഗോപാലൻ റോഡിന്റെ തുടക്കം വരെയാണ് പൂർത്തിയാക്കിയത്. ഈ ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ടാറിങ്ങിന് പകരമായി ഇവിടെ 

റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.  മറ്റ് റോഡുകളെ അപേക്ഷിച്ച് ഇതിന്റെ പ്രവൃത്തി വേഗത്തിലായിരുന്നു അധികൃതര്‍ പൂര്‍ത്തിയാക്കിയത്. 

ഒ.വി റോഡിൻറെ മൂന്നാംഘട്ട നവീകരണം പുരോഗമിക്കുകയാണ്.

ടാറിങ്ങ് പൂർണമായി ഇളക്കി മാറ്റാതെ കോൺഗീറ്റ് ചെയ്തതാവാം വിള്ളൽ രൂപപ്പെടാൻ കാരണമെന്നും ആക്ഷേപമുണ്ട്. 

  ഉടൻ അധികൃതർ ഇടപെട്ട് വേണ്ട നടപടി സ്വീകരണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. byte ( ജവാദ് അഹമ്മദ്. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്) ഇ ടി വി ഭാരത് കണ്ണൂർ

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.