ETV Bharat / state

പൊതുവാച്ചേരിയിലേത് കൊലപാതകം ; വധിക്കപ്പെട്ടത് മോഷണക്കേസിൽ വിവരം നൽകിയ പ്രജീഷ്

മരം മോഷണക്കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

author img

By

Published : Aug 23, 2021, 3:55 PM IST

Updated : Aug 23, 2021, 4:08 PM IST

Pothuvacherry  Prajeesh murder  മരം മോഷണക്കേസ്  wood theft case  പൊലീസിന് വിവരം നൽകിയ പ്രജീഷ്  പ്രജീഷ്
പൊതുവാച്ചേരിയിൽ കൊല്ലപ്പെട്ടത് മരം മോഷണക്കേസിൽ പൊലീസിന് വിവരം നൽകിയ പ്രജീഷ്

കണ്ണൂർ : പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.

മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയയാളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

പൊതുവാച്ചേരിയിലേത് കൊലപാതകം ; വധിക്കപ്പെട്ടത് മോഷണക്കേസിൽ വിവരം നൽകിയ പ്രജീഷ്

മരം മോഷണക്കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.

മരം മോഷണത്തിന് പിടിയിലായ അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവർ ചേർന്നാണ് പ്രജീഷിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.

Also Read: കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കു മരുന്നു വേട്ട

മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് പ്രതികൾ വധം നടപ്പാക്കിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് പ്രതികൾ പിടിയിലാവുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രജീഷിനെ കാണാനില്ലായിരുന്നു. തിങ്കളാഴ്‌ച രാവിലെ ചക്കരക്കല്ലില്‍ കനാലിലാണ് പ്രജീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിലായിരുന്നു.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രജീഷിനെ കൂടെക്കൂട്ടി മദ്യപിച്ചെന്നും ശേഷം കൊന്ന് കനാലിൽ തള്ളിയെന്നുമാണ് പൊലീസ് നിഗമനം.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നാണ് വിവരം. ഒരാള്‍ മംഗലാപുരത്തേക്ക് കടന്നതായും സൂചനയുണ്ട്.

Last Updated : Aug 23, 2021, 4:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.