കണ്ണൂർ: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതിയുടെ വിധി ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. വർഗീയ വിഷയങ്ങൾ ഉയർത്തികൊണ്ടുവന്ന് രാജ്യത്ത് കലാപം സൃഷ്‌ടിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇല്ലാതായത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാലയങ്ങളിൽ ഏകീകൃത യൂണിഫോം നടപ്പാക്കണമെന്നും കൃഷ്‌ണദാസ് പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സിപിഎമ്മിനും കോൺഗ്രസിനുമേറ്റ തിരിച്ചടിയാണ് കർണാടക ഹൈക്കോടതി വിധിയെന്നും കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
READ MORE:'ഹിജാബ് നിര്‍ബന്ധമല്ല'; വിലക്ക് ശരി വച്ച് കര്‍ണാടക ഹൈക്കോടതി