ETV Bharat / state

എൻ.സി.പിയുടെ സീറ്റുകൾ വിട്ടുകൊടുക്കില്ല: ടി.പി. പീതാംബരൻ

author img

By

Published : Jan 16, 2021, 4:19 PM IST

Updated : Jan 16, 2021, 4:52 PM IST

ജയിക്കാവുന്ന സീറ്റുകളായ പാലയും എലത്തൂരും വിട്ട് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ncp's seats will not be vacated: t.p. peethambaran  ncp's seats will not be vacated  ncp's seats  ncp  t.p. peethambaran  ncp state president  kannur  എൻ.സി.പി.  എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്  ടി.പി. പീതാംബരൻ  pala  elathoor  പാല  എലത്തൂർ  ശരത് പവാർ  കണ്ണൂർ  sarath pawar
എൻ.സി.പിയുടെ സീറ്റുകൾ വിട്ടുകൊടുക്കില്ല: ടി.പി. പീതാംബരൻ

കണ്ണൂർ: എൻ.സി.പി മത്സരിക്കുന്ന നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ.

ജയിക്കാവുന്ന സീറ്റുകളായ പാലയും എലത്തൂരും വിട്ട് നൽകില്ലെന്നും അതിൽ തർക്കം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധിക സീറ്റുകളുള്ള പാർട്ടികൾ ജോസ് വിഭാഗത്തിന് സീറ്റ് ഒഴിഞ്ഞു നൽകട്ടെയെന്നും ജോസ് വിഭാഗത്തെ മുന്നണിയിൽ എടുത്തപ്പോൾ തന്നെ സീറ്റ് വിട്ടു നൽകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണെന്നും എൻ.സി.പി. സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു. സീറ്റുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്നും ജയിക്കുന്ന സീറ്റുകൾ ലഭിച്ചാൽ മാത്രമേ സീറ്റുകൾ വച്ച് മാറുന്നത് അംഗീകരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടൂ.

എൻ.സി.പിയിൽ പിളർപ്പിന്‍റെ സാഹചര്യമില്ലെന്നും എൽ.ഡി.എഫിൽ തന്നെ നിൽക്കണമെന്നും സീറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് ശരദ് പവാറിന്‍റെ നിർദേശമെന്നും ടി.പി. പീതാംബരൻ കണ്ണൂരിൽ പറഞ്ഞു.

Last Updated : Jan 16, 2021, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.