കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളെ പരിചരിച്ചും രോഗം ഭേദമായതുമായ സന്തോഷത്തിലാണ് പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജ് അധികൃതർ. സർക്കാർ തെരഞ്ഞെടുത്ത മൂന്ന് കോവിഡ് മെഡിക്കൽ ആശുപത്രികളിൽ ഒന്നായിരുന്നു കണ്ണൂർ മെഡിക്കൽ കോളജ്.
കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 20 പേരെ ഇതിനോടകം ആശുപത്രി വിട്ടു. കേരളത്തിൽ ആദ്യമായി കൊവിഡ് ബാധിച്ച ഗർഭിണിക്ക് ചികിൽസ നൽകിയതും ചികിൽസ കഴിഞ്ഞ് കുട്ടിക്ക് ജന്മം നൽകിയതും ഇവിടെ ആയിരുന്നു. 60 വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവർക്ക് കോവിഡ് ബാധിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന രീതിയിൽ ആഗോളതലത്തിൽ തന്നെ വിലയിരുത്തലുകൾ ശക്തമാവുമ്പോഴാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും രണ്ടു വയസിന് താഴെ പ്രായമുള്ള രണ്ട് കുട്ടികൾക്ക് അസുഖം ഭേദമായത്. കൊവിഡ് പോസിറ്റീവായ 5 ഗർഭിണികൾ ഇതിനോടകം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്.