ETV Bharat / state

നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്ക് യാത്ര; യുവാവ് പിടിയില്‍ - latest kannur

ബൈക്കിന്‍റെ മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ‘രജിസ്‌ട്രേഷന്‍ ഫെയില്‍ഡ്’ എന്ന് ചുവന്ന അക്ഷരത്തിലുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ മറയ്ക്കല്‍ ഫാഷനാണെന്നായിരുന്നു അര്‍ഷാദിന്‍റെ മറുപടി. പൊലീസ് അര്‍ഷദിനെതിരെ കേസെടുത്തു

latest kannur  ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് സ്റ്റിക്കർ ഒട്ടിച്ച് മറച്ച് യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍
ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റ് സ്റ്റിക്കർ ഒട്ടിച്ച് മറച്ച് യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍
author img

By

Published : Nov 26, 2019, 4:09 PM IST

കണ്ണൂര്‍: ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ച് മറച്ച് യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയിലായി. കാസര്‍കോട് ബന്ദിയോട് മംഗല്‍പ്പാടിയിലെ പൂക്കോട് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദിനെയാണ് (29) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. രണ്ട് ലക്ഷം രൂപ വിലയുള്ള ഡ്യൂക്ക് ബൈക്കും പൊലീസ് പിടിച്ചെടുത്തു. ബൈക്കിന്‍റെ മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ‘രജിസ്‌ട്രേഷന്‍ ഫെയില്‍ഡ്’ എന്ന് ചുവന്ന അക്ഷരത്തിലുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. അതില്‍ സംശയം തോന്നിയാണ് പൊലീസ് ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അര്‍ഷാദ് 'ഫെയില്‍ഡ്' എന്ന ഭാഗം ചുരണ്ടി കളഞ്ഞു. തുടര്‍ന്ന് സ്റ്റിക്കര്‍ പറിച്ചുമാറ്റി ബൈക്കിന്‍റെ കെ.എല്‍ 14 വൈ 6129 എന്ന നമ്പര്‍ പൊലീസിന് കാണിച്ചുകൊടുത്തു. ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ മറയ്ക്കല്‍ ഫാഷനാണെന്നായിരുന്നു അര്‍ഷാദിന്‍റെ മറുപടി. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് അര്‍ഷാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Intro:ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ച് മറച്ച് വെച്ച് യാത്ര ചെയ്ത യുവാവ് പോലീസ് പിടിയിലായി. കാസര്‍കോട് ബന്ദിയോട് മംഗല്‍പ്പാടിയിലെ പൂക്കോട് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദിനെയാണ് (29) രണ്ട് ലക്ഷം രൂപ വിലയുള്ള ഡ്യൂക്ക് ബൈക്കുമായി തളിപ്പറമ്പ് പോലീസ് പിടികൂടിയത്. Body:ബൈക്കിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ‘രജിസ്‌ട്രേഷന്‍ ഫെയില്‍ഡ്’ എന്ന് ചുവന്ന അക്ഷരത്തിലുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. അതില്‍ സംശയം തോന്നിയാണ് പോലീസ് ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. പോലിസ് കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അര്‍ഷദ് ഫെയില്‍ഡ് എന്ന ഭാഗം ചുരണ്ടി കളഞ്ഞു.തുടര്‍ന്ന്സ്റ്റിക്കര്‍ പറിച്ചുമാറ്റി ബൈക്കിന്റെ കെ.എല്‍ 14 വൈ 6129 എന്ന നമ്പര്‍ പോലിസിന് കാണിച്ചുകൊടുത്തു. ചോദ്യം ചെയ്തപ്പോള്‍ നമ്പര്‍ മറയ്ക്കല്‍ ഫാഷനാണെന്നായിരുന്നു അര്‍ഷദിന്റെ മറുപടി. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലീസ് അര്‍ഷദിനെതിരെ കേസെടുത്തു.Conclusion:No

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.