ETV Bharat / state

സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ

author img

By

Published : Feb 25, 2021, 7:29 PM IST

കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍, പി.വി ലത്തീഫ്, പി.സി മുസ്‌തഫ, യു.എം മൊയ്തീന്‍, എം.വി ഷഫീക്ക്, യു.എം തയ്യൂബ്, പി.ഷബീര്‍ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു  സിപിഎം പ്രവര്‍ത്തകൻ  മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍  10 വര്‍ഷം തടവുശിക്ഷ  kannur cpm member attack  cpm member attack  kannur  Muslim League  10 years prison  പയ്യന്നൂര്‍ സബ്‌കോടതി  Payyannur Sub-Court
സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ

കണ്ണൂർ: സിപിഎം പ്രവര്‍ത്തകനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ. കുപ്പത്തെ ഏഴ് പ്രവര്‍ത്തകര്‍ക്കാണ് പയ്യന്നൂര്‍ സബ് ‌കോടതി ശിക്ഷ വിധിച്ചത്. കുപ്പത്തെ ലീഗ് പ്രവര്‍ത്തകരായ ആവാര സുബൈര്‍, പി.വി ലത്തീഫ്, പി.സി മുസ്‌തഫ, യു.എം മൊയ്തീന്‍, എം.വി ഷഫീക്ക്, യു.എം തയ്യൂബ്, പി.ഷബീര്‍ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

2001 ആഗസ്റ്റ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 7.45ന് കുപ്പം പുഴക്കരയിലൂടെ നടന്നുപോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കല്ലിങ്കീല്‍ ദിനേശനെയാണ് പ്രതികള്‍ കൈകാലുകള്‍ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാരകമായി പരിക്കേറ്റ ദിനേശന്‍റെ വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ഇതില്‍ ആയുധം ഒളിപ്പിച്ചു എന്നതില്‍ ഷബീറിന് മൂന്ന് വര്‍ഷം മാത്രമാണ് ശിക്ഷ. പ്രതികളില്‍ ഒരാളായ ലത്തീഫ് കേസ് വിചാരണക്കിടയില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം വീതമാണ് ശിക്ഷ.

വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്. അക്രമിക്കപ്പെട്ട ദിനേശന്‍ മാസങ്ങളോളം ചികില്‍സയിലായിരുന്നു. തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയാണ് കേസ് നടത്തിപ്പിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. വിവിധ വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് അഞ്ചുവര്‍ഷമായി തടവ് അനുഭവിച്ചാല്‍ മതി. പ്രതികള്‍ 40,000 രൂപ വീതം പിഴയും കോടതിയില്‍ കെട്ടിവെക്കണം. പ്രോസിക്യൂഷന്‍ വിചാരണക്ക് ശേഷം മാത്രമേ പ്രതികളുടെ ജാമ്യം ഹൈക്കോടതി പരിഗണിക്കുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.