കണ്ണൂർ: വീടിന് മുന്നിലെ നടപ്പാത തടസപ്പെടുത്തി ഓവുചാല്‍ നിര്‍മിച്ചതായി പരാതി. ചൊക്ലി കണ്ണോത്ത് പീടികയ്ക്ക് സമീപം പുതുക്കുടി താഴെ കുനിയില്‍ ബാലന്റെ വീട്ടിലേക്കുളള വഴിയിലാണ് അയല്‍വാസി ഓവുചാല്‍ നിര്‍മിച്ചത്. ചെറിയ കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ മാസം 23നാണ് പരാതിക്കടിസ്ഥാനമായ സംഭവം. ജില്ലാ കലക്‌ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ബാലന്‍റെ രോഗിണിയായ ഭാര്യയും കുഞ്ഞുങ്ങളും ഉപയോഗിക്കുന്ന വഴി തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വീട്ടിലേക്കുള്ള നടപ്പാതയടച്ച് ഓവുചാല്‍; പരാതി നല്‍കിയിട്ടും നടപടിയില്ല - നടപടി
കണ്ണൂരിലെ ചൊക്ലി സ്വദേശി ബാലന്‍റെ വീടിനു മുന്നിലാണ് അയല്‍വാസിയുടെ അതിക്രമം
കണ്ണൂർ: വീടിന് മുന്നിലെ നടപ്പാത തടസപ്പെടുത്തി ഓവുചാല്‍ നിര്‍മിച്ചതായി പരാതി. ചൊക്ലി കണ്ണോത്ത് പീടികയ്ക്ക് സമീപം പുതുക്കുടി താഴെ കുനിയില്‍ ബാലന്റെ വീട്ടിലേക്കുളള വഴിയിലാണ് അയല്‍വാസി ഓവുചാല്‍ നിര്‍മിച്ചത്. ചെറിയ കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. കഴിഞ്ഞ മാസം 23നാണ് പരാതിക്കടിസ്ഥാനമായ സംഭവം. ജില്ലാ കലക്‌ടറടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ബാലന്‍റെ രോഗിണിയായ ഭാര്യയും കുഞ്ഞുങ്ങളും ഉപയോഗിക്കുന്ന വഴി തടസപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
വീട്ടുമുറ്റത്ത് വെള്ളം കെട്ടി കിടക്കുന്നതിനെ തുടർന്നാണ് ബാലന്റെ വീട്ടിലേക്കുള്ള വഴിക്ക് നടുവിലൂടെ ജെ സി ബി ഉപയോഗിച്ച് ഇക്കഴിഞ്ഞ 23 ന് അയൽവാസി ഓവുചാല്‍ പണിതിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത് വഴി തടസപ്പെട്ടതുമായി സംബന്ധിച്ച് ചൊക്ലി പോലീസ്, ജില്ലാ കലക്ടർ , ചൊക്ലി പഞ്ചായഞ്ഞ് അധികൃതർ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ആർച്ചയുടെ അമ്മ സിന്ധു പറഞ്ഞു.
Byte
ആർച്ചയും കുടുംബവും തലശ്ശേരി സബ് കലക്ടര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ പരാതി നൽകി.. വിഷയത്തിൽ ഉടൻ തീർപ്പുണ്ടാക്കാമമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. 8 വർഷം മുൻപാണ് ബാലന്റെ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാനും മറ്റും അയക്കാരി ധാനം നൽകിയ സ്ഥലത്ത് വഴി വെട്ടിയത്. ഈ വഴിയാണിപ്പോൾ കാൽ നട പോലും സാധ്യമല്ലാത്ത രീതിയിൽ വീടിനു മുൻവശത്ത് താമസിക്കുന്നവർ ഓവുചാലിനായി കീറി മുറിച്ചത്. ദിന്ന ശേഷിക്കാരിയായ ആർച്ചയേയും കൊണ്ട് കുടുംബം മറ്റുള്ളവരുടെ പറമ്പിലുടെയും മറ്റുമാണ് സ്കുളിലേക്ക് പോകുന്നത്. വീട്ടിലേക്കുള്ള വഴിക്കായി ഇനിയെത്ര തവണ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുമെന്നാണ് ഇവർ ചോദിക്കുന്നത്.ഇടിവിഭാരത് കണ്ണൂർBody:KL_KNR_01_6.8.19_Kayyetam_KL10004Conclusion: