ETV Bharat / state

മാട്ടൂൽ സൗത്ത് മുനമ്പിൽ കാറ്റാടി മരങ്ങൾ മുറിച്ചുകടത്തുന്നത് തുടര്‍ക്കഥ ; തടയാന്‍ ഇനിയും നടപടികളില്ല

author img

By

Published : Jan 19, 2023, 12:19 PM IST

മരത്തിന്‍റെ ചില്ലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാണ് ചിലര്‍ കാറ്റാടി മുറിച്ചുകടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ഈ രീതിയിലുള്ള മത്സ്യബന്ധനവും നിമയവിരുദ്ധമാണ്

കാറ്റാടി മരങ്ങൾ  മാട്ടൂൽ സൗത്ത് മുനമ്പിൽ കാറ്റാടി മരങ്ങൾ  മാട്ടൂൽ സൗത്ത് മുനമ്പ്  കാറ്റാടി മരങ്ങൾ മുറിച്ചു കടത്തുന്നു  മരം മുറി  group of people cutting of trees in mattul south  cutting of trees  casuarina equisetifolia  കാറ്റാടി
കാറ്റാടി മരങ്ങൾ
വിഷയത്തിൽ പ്രദേശവാസിയുടെ പ്രതികരണം

കണ്ണൂർ : തീരദേശ സംരക്ഷണത്തിനായി മാട്ടൂൽ സൗത്ത് മുനമ്പ് ഭാഗത്ത് വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങൾ മുറിച്ചുകടത്തുന്നത് തുടര്‍ക്കഥ. പട്ടാപ്പകൽ പോലും കാറ്റാടി മരത്തിന്‍റെ തടികളും ചില്ലകളുമെല്ലാം മുറിച്ച് കടത്തുമ്പോഴും ഇത് തടയാനാവശ്യമായ കർശന നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജില്ലയിലെ പഴയങ്ങാടി നിയോജക മണ്ഡലത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ് മാട്ടൂലും പ്രദേശങ്ങളും.

തീരദേശ സംരക്ഷണത്തിനും കടലാക്രമണം ചെറുക്കാനും മണ്ണൊലിപ്പ് തടയാനുമാണ് മാട്ടൂൽ സൗത്ത് പുലിമുട്ട് കടപ്പുറത്ത് വനംവകുപ്പ് കാറ്റാടി മരങ്ങൾ നട്ടുവളർത്തിയത്. ഇവയാണ് വ്യാപകമായി മുറിച്ച് കടത്തുന്നത്.

ഇതിനായി ഇവിടെ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. തെങ്ങിൻ കുലച്ചിലും കാറ്റാടി മരത്തിന്‍റെ ശിഖരങ്ങളും ഉപയോഗിച്ച് പ്രത്യേക രീതിയിൽ മത്സ്യബന്ധനം നടത്തുന്നതിനായാണ് ഇവ കൊണ്ടുപോകുന്നത്. എന്നാൽ ഈ മത്സ്യബന്ധനരീതി നിരോധിച്ചതാണ്. അതും മറികടന്നാണ് ഇവർ മരം മുറിച്ചുകടത്തുന്നത്.

കടലാക്രമണം രൂക്ഷമായ ഈ പ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമേകാൻ ആയിരക്കണക്കിന് കാറ്റാടി മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. എന്നാൽ ഇവ നാമാവശേഷമാവുകയാണ്. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ മരം മുറിക്കുന്ന ചിലരെ അവരുടെ ഉപകരണങ്ങള്‍ സഹിതം പിടികൂടിയിരുന്നു.

എന്നാൽ, ഉദ്യോഗസ്ഥർ ഇവിടെ നിന്ന് മടങ്ങി മണിക്കൂറുകൾക്ക് ശേഷവും മരം മുറി വീണ്ടും തുടരുന്ന കാഴ്‌ചയാണ്. സർക്കാർ സംവിധാനങ്ങളെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ടാണ് മരം മുറി. കടലാക്രമണ സാധ്യത കൂടുതൽ ഉള്ള പ്രദേശമായതിനാൽ ഈ സ്ഥിതി തുടർന്നാൽ വൻ അപകട സാധ്യതയാണ് പ്രദേശത്തെ കാത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.