ഇടുക്കി: കാർഷിക വികസന വകുപ്പ് സേനാപതി കൃഷിഭവന്‍റെ നേതൃത്വത്തില്‍ കനകപുഴയിൽ ജൈവ പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലയിൽ മാത്രം പച്ചക്കറി മേഖലിയില്‍ അഞ്ചരക്കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. ഭൂരിഭാഗവും നെടുങ്കണ്ടം ബ്ലോക്കിലാണ്. പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ കർഷക കൂട്ടായ്‌മയിലൂടെ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കും. ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഇടനിലക്കാരില്ലത്തെ വിപണി വിലയേക്കാൾ കൂടുതൽ നൽകി കർഷകരിൽ നിന്നും ശേഖരിച്ച് സംഭരണ വിപണന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കും. ജില്ലയിൽ ഈ വർഷം 5,000 ഹെക്‌ടർ സ്ഥലത്താണ് പച്ചക്കറി കൃഷി നടപ്പാക്കിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ബിജി തോമസ് പറഞ്ഞു.
പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവർത്തനം തുടങ്ങി
ഇടുക്കിയില്‍ മാത്രം പച്ചക്കറി മേഖലയില്‍ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത് 5.5 കോടി രൂപയുടെ വികസന പദ്ധതികൾ
ഇടുക്കി: കാർഷിക വികസന വകുപ്പ് സേനാപതി കൃഷിഭവന്‍റെ നേതൃത്വത്തില്‍ കനകപുഴയിൽ ജൈവ പച്ചക്കറി സംഭരണ വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഇടുക്കി ജില്ലയിൽ മാത്രം പച്ചക്കറി മേഖലിയില്‍ അഞ്ചരക്കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. ഭൂരിഭാഗവും നെടുങ്കണ്ടം ബ്ലോക്കിലാണ്. പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ കർഷക കൂട്ടായ്‌മയിലൂടെ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കും. ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഇടനിലക്കാരില്ലത്തെ വിപണി വിലയേക്കാൾ കൂടുതൽ നൽകി കർഷകരിൽ നിന്നും ശേഖരിച്ച് സംഭരണ വിപണന കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കും. ജില്ലയിൽ ഈ വർഷം 5,000 ഹെക്‌ടർ സ്ഥലത്താണ് പച്ചക്കറി കൃഷി നടപ്പാക്കിയിരിക്കുന്നതെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ബിജി തോമസ് പറഞ്ഞു.
ബൈറ്റ് കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്‌ടർ ബിജി തോമസ്Conclusion:സേനാപതി പഞ്ചായത്തിൽ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ കനകപുഴയിൽ പ്രവർത്തനം ആരംഭിച്ച സംഭരണ വിപണന കേന്ദ്രം വഴി വിറ്റഴിക്കുവാൻ സാധിക്കും ജില്ലയിൽ എ ഗ്രേഡ് അംഗീകാരം ലഭിച്ചിട്ടുള്ള കേന്ദ്രം കൂടിയാണിത്.