ETV Bharat / state

സ്വത്ത് തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു - Property dispute

ശാന്തന്‍പാറ സ്വദേശി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്

സ്വത്തു തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു
author img

By

Published : Oct 8, 2019, 11:40 PM IST

Updated : Oct 8, 2019, 11:46 PM IST

ഇടുക്കി: ശാന്തന്‍പാറയില്‍ സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ചു. ശാന്തന്‍പാറ സ്വദേശി മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്. റെജിമോന്‍റെ മരുമകന്‍ സ്റ്റെബിനും വെട്ടേറ്റു. റെജിമോന്‍റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം മോഹന്‍ എന്നിവരുമായാണ് വാക്കേറ്റം ഉണ്ടായത്.

സ്വത്തു തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു

വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ റെജിമോനെയും സ്റ്റെബിനേയും സജീവനും മകന്‍ ഹരിയും മരുമകന്‍ ശ്യാം മോഹനും ചേര്‍ന്ന് വാക്കത്തി കൊണ്ട് വെട്ടി. റെജിമോന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സ്റ്റെബിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സജീവനെയും ശ്യാം മോഹനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകന്‍ ഹരി ഒളിവിലാണ്.

Intro:സ്വത്തു തർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. കുരുവിളാസിറ്റി, മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്Body:വൈകിട്ട് ഏഴരയോടെ ആണ് സംഭവം. റെജിമോനും ജേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. ഇന്നലെ പകൽ ഇതുമായി ബന്ധപ്പെട്ട് സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹനെ റെജിമോൻ മർദിച്ചു എന്നാണ് വിവരം. ഇത് ചോദിക്കാൻ വീട്ടിൽ എത്തിയ സജീവനുമായി റെജിമോൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ശ്യാം മോഹനും സജീവനൊപ്പം ഉണ്ടായിരുന്നു. വാക്കുതർക്കം സംഘർഷമായി. ഇതിനിടയിൽ ആരോ വാക്കത്തി കൊണ്ട് റെജി മോനെ വെട്ടി. റെജിമോന്റെ മകളുടെ ഭർത്താവ് സ്റ്റെബിനും വെട്ടേറ്റു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ റെജിമോനും സ്റ്റെബിനും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ശ്യാം മോഹൻ സമീപത്ത് ബോധം കെട്ടു കിടക്കുകയായിരുന്നു. നാട്ടുകാർ റെജിമോൻ, സ്റ്റെബിൻ, ശ്യാം എന്നിവരെ രാജകുമാരിയിലെ ആശുപത്രിയിൽ എത്തിച്ചത്. റെജിമോൻ സംഭവ സ്ഥലത്തു വച്ചു മരിച്ചു എന്നാണ് സൂചന. സ്റ്റെബിന്റെ പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്യാം മോഹൻ രാജകുമാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. റെജിമോനെ വെട്ടിയത് ആരാണെന്ന് അറിയില്ല എന്നാണ് ശ്യാം പൊലീസിനോട് പറഞ്ഞത്. സംഘർഷ സമയത്ത് ഇവിടെ ഉണ്ടായിരുന്ന സജീവനും മറ്റു ചില ബന്ധുക്കളും ഒളിവിലാണ്.Conclusion:ശാന്തൻപാറ പൊലീസ് ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
Last Updated : Oct 8, 2019, 11:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.