ഇടുക്കി: വിദ്യാലയങ്ങളിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്‍റെ മുന്നൊരുക്കമായി ഇടുക്കിയില്‍ എക്സൈസിന്‍റെയും, പൊലീസിന്‍റെയും സംയുക്ത വാഹന പരിശോധന. കേരള- തമിഴ്നാട് അതിർത്തി ചെക് പോസ്റ്റുകളിലാണ് ഇരുവകുപ്പിന്റെയും ശക്തമായ പരിശോധന നടക്കുന്നത്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ വിവിധയിടങ്ങളിൽ ഇരു വകുപ്പുകളുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന. ജില്ലയിലെ കേരള -തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി, ബോഡിമെട്ട്, കമ്പംമെട്ട് തുടങ്ങിയ പ്രധാന ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികൾ പങ്കിടുന്ന ചെക്ക്പോസ്റ്റുകളിൽ പരിശോധന സംവിധാനങ്ങളുടെ അഭാവം വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.