ETV Bharat / state

പാറമേക്കാവ് പടി പാലം അപകടാവസ്ഥയിൽ - അപകടാവസ്ഥയിൽ

പെരുമഴയിൽ കടപുഴകി ഒഴുകിയെത്തിയ വന്മരം ആറുമാസമായി പാലത്തിൻ്റെ തൂണുകളിൽ ഇടിച്ച് നിൽക്കുകയാണ്. മരം മുറിച്ചു മാറ്റാൻ നടപടിയില്ലാതായതോടെ പാലം അപകടാവസ്ഥയിലായിലാണ്.

danger  Paramekavu padi  bridge  പെരുമഴ  വന്മരം  അപകടാവസ്ഥയിൽ  പാമ്പാടുംപാറ പഞ്ചായത്ത്
പാറമേക്കാവ് പടി പാലം അപകടാവസ്ഥയിൽ
author img

By

Published : Sep 28, 2020, 2:29 PM IST

ഇടുക്കി: മഴയത്ത് അല്ലിയാറിലൂടെ ഒഴുകിയെത്തിയ വന്മരം പാറമേക്കാവ് പടി പാലത്തിൽ ഇടിച്ച് നിൽക്കാൻ തുടങ്ങിയിട്ട് ആറുമാസമാസമാകുന്നു. മരം മുറിച്ചു മാറ്റാൻ നടപടിയില്ലാതായതോടെ പാലം അപകടാവസ്ഥയിലായിലാണ്. കരുണാപുരം ഗ്രാമപഞ്ചായത്തിലെ 2, 17 വാർഡുകളും പാമ്പാടുംപാറ പഞ്ചായത്തിലെ എട്ടാം വാർഡും തമ്മിൽ അതിർത്തി പങ്കിടുന്ന പാലമാണ് തേഡ്ക്യാമ്പ് പാറമേക്കാവ് പടി പാലം.

പാറമേക്കാവ് പടി പാലം അപകടാവസ്ഥയിൽ

പെരുമഴയിൽ കടപുഴകി ഒഴുകിയെത്തിയ വന്മരം ആറുമാസമായി പാലത്തിൻ്റെ തൂണുകളിൽ ഇടിച്ച് നിൽക്കുകയാണ്. 32 വർഷം മുൻപ് പണിത പാലത്തിൻ്റെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് പൊളിഞ്ഞ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന അവസ്ഥയിലാണ്. പാലത്തിൽ മരം വന്നടിഞ്ഞതോടെ ഒഴുക്കിൻ്റെ ദിശയും മാറി. മരം മുറിച്ചു മാറ്റാൻ കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണ് ഇത്. അടിയന്തരമായി മരം മുറിച്ചുമാറ്റി പാലത്തിന് ബലക്ഷയം സംഭവിച്ച ഭാഗങ്ങൾ പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.