ഇടുക്കി: ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. പവര്‍ ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്ത് ചോര്‍ച്ച രൂപപ്പെട്ടത് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നാണ് കെഎസ്ഇബിയുടെ അടിയന്തര ഇടപെടല്‍.
ചെങ്കുളം അണക്കെട്ടില്‍ നിന്നും വെള്ളത്തൂവല്‍ വിമലാസിറ്റിയിലുള്ള ചെങ്കുളം പവര്‍ ഹൗസിലേയ്ക്ക് വെള്ളമെത്തിക്കുന്ന പെന്‍സ്റ്റോക് പൈപ്പുകളിലൊന്നിലാണ് ചോര്‍ച്ച് രൂപപെട്ടത്. പവര്‍ ഹൗസിന് ഏതാനം മീറ്ററുകള്‍ മുകളിലായി രൂപപ്പെട്ട ചോര്‍ച്ച വലിയ ആശങ്കയും ഉയര്‍ത്തിയിരുന്നു. വാര്‍ത്ത പുറത്ത് വന്ന ഉടന്‍ തന്നെ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെടുകയും യുദ്ധകാല അടിസ്ഥാനത്തില്‍ ചോര്‍ച്ച പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുകയുമായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ചോര്‍ച്ച പരിഹരിക്കുമെന്ന് ചെങ്കുളം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിഹാബുദീന്‍ പറഞ്ഞു. നിലവില്‍ പവര്‍ ഹൗസിലെ രണ്ട് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. വളരെ വേഗത്തില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കുന്നതിനാണ് കെഎസ്ഇബിയുടെ നീക്കം.
READ MORE: ഇടുക്കി ചെങ്കുളം പവര്‍ ഹൗസിലേയ്ക്കുള്ള പെന്‍സ്റ്റോക് പൈപ്പില്‍ ചോര്‍ച്ച