ETV Bharat / state

കുഴിത്തൊളു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നൽകിയ സ്ഥലം പഞ്ചായത്തിന്‍റെ പേരിലേയ്ക്ക് മാറ്റി

author img

By

Published : Oct 2, 2020, 1:49 AM IST

40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുഴിത്തൊളു പ്രാഥമീക ആരോഗ്യ കേന്ദ്രത്തിനായി പളളി ഒരേക്കര്‍ ഭൂമി വിട്ടു നൽകിയത്.

_karunapuram_primary health center upgradation  കുഴിത്തൊളു പ്രാഥമിക ആരോഗ്യ കേന്ദ്രം  ഇടുക്കി  idukki
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നൽകിയ സ്ഥലം പഞ്ചായത്തിന്‍റെ പേരിലേയ്ക്ക് മാറ്റി

ഇടുക്കി: കുഴിത്തൊളു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നൽകിയ സ്ഥലം പഞ്ചായത്തിന്‍റെ പേരിലേയ്ക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിത്തൊളു സെന്‍റ സെബാസ്റ്റിയന്‍സ് പള്ളി വക സ്ഥലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി വിട്ടു നൽകിയത്. അത് ഇതുവരേയും പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ആക്കിയിരുന്നില്ല. ഇതേ തുടര്‍ വികസന പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുഴിത്തൊളു പ്രാഥമീക ആരോഗ്യ കേന്ദ്രത്തിനായി പളളി ഒരേക്കര്‍ ഭൂമി വിട്ടു നൽകിയത്.

ആ സ്ഥലമാണ് ഇപ്പോ അളന്ന് തിരിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലേയ്ക്ക് മാറ്റിയത്. പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഭൂമി ലഭിച്ചതിനാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താനാവും. നിലവില്‍ ഒപി വിഭാഗം മാത്രമാണ് കുഴിത്തൊളു പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഭൂമി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ആയതോടെ ഭാവിയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കിടത്തി ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാകും. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആശുപത്രിയുടെ വികസനത്തിനായി എംഎല്‍എ, എംപി ഫണ്ടുകളില്‍ നിന്ന് തുക ലഭ്യമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.