ETV Bharat / state

കഠിനാധ്വാനത്താല്‍ വിജയം സ്വന്തമാക്കി ആല്‍മിയ

ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ററി വിഭാഗം സംസ്കൃത പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടി സംസ്ഥാന തല മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ് ആല്‍മിയ മാത്യു.

കഠിനാധ്വാനത്താല്‍ വിജയം സ്വന്തമാക്കി ആല്‍മിയ
author img

By

Published : Nov 20, 2019, 2:37 AM IST

ഇടുക്കി: അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്‌സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആൽമിയ മാത്യുവിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരമൊരുങ്ങി. ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ററി വിഭാഗം സംസ്കൃത പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടിയതോടെയാണ് സംസ്ഥാന തല മത്സരത്തിലേക്ക് ആല്‍മിയ യോഗ്യത നേടിയത്.

കഠിനാധ്വാനത്താല്‍ വിജയം സ്വന്തമാക്കി ആല്‍മിയ

ചെറുപ്രായത്തിൽ സ്കൂളിലെ പ്രസംഗ വേദികളിലും, മോണോ ആക്ട് വേദികളിലും നിറഞ്ഞ് നിന്നിരുന്ന ആൽമിയ അഞ്ചാം ക്ലാസ്സ് മുതലാണ് സംസ്കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്കൃതത്തിനോടുള്ള അഭിനിവേശമാണ് ആല്‍മിയയെ കലാമത്സര വേദികളിലേയ്ക്ക് എത്തിച്ചത്. ഏഴാം ക്ലാസ് മുതൽ സബ് ജില്ലാ, ജില്ലാ മത്സര വേദികളിൽ സംസ്കൃത പ്രസംഗത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ആൽമിയ സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടുന്നത്.

സ്‌കൂളിലെ അധ്യാപിക സംഗീതയാണ് സംസ്കൃതത്തില്‍ ആല്‍മിയയുടെ ഗുരു. ഇരുവേലിക്കുന്നേൽ മാത്യു ജോസഫിന്‍റെയും ബെറ്റിയുടെയും ആറ് മക്കളിൽ മൂന്നാമത്തെയാളാണ് ആൽമിയ.

Intro: നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ ആൽമിയ മാത്യു വിജയം നേടിയെടുത്തു. ഹയർ സെക്കൻഡറി വിഭാഗം സംസ്കൃത പ്രസംഗത്തിൽ ഏഴാം ക്ലാസ്സ് മുതൽ മത്സരിക്കുന്ന അൽമിയ ഇതാദ്യമാണ് സംസ്ഥാന തല മത്സരത്തിലേയ്ക്ക് യോഗ്യത നേടിയത്.Body:

വി.ഒ

ചെറുപ്രായത്തിൽ സ്കൂളിലെ പ്രസംഗ വേദികളിലും, മോണോ ആക്ട് വേദികളിലും നിറഞ്ഞ് നിന്നിരുന്ന ആൽമിയ അഞ്ചാം ക്ലാസ്സ് മുതലാണ് സംസ്കൃത ഭാഷ സ്വായത്തമാക്കുവാൻ തുടങ്ങിയത്. സംസ്കൃതത്തിനോടുള്ള അഭിനിവേശമാണ് പിന്നീട് പെൺകുട്ടിയെ കലാമത്സര വേദികളിലേയ്ക്ക് എത്തിച്ചത്. ഏഴാം ക്ലാസ്റ്റ് മുതൽ സബ് ജില്ലാ, ജില്ലാ മത്സര വേദികളിൽ സംസ്കൃത വിഭാഗ പ്രസംഗത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ആൽമിയ സംസ്ഥാന തല മത്സരത്തിലേയ്ക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്ന് എ ഗ്രേഡോടെ വിജയിക്കുന്നത്.

ബൈറ്റ്

ആൽമിയ മാത്യു
( സംസ്കൃത പ്രസംഗവിജയി)

ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൽമിയ. Conclusion:സ്കൂളിലെ അധ്യാപിക സംഗീതയാണ് സംസ്കൃത ഗുരു. ഇനിയുള്ള സംസ്ഥാന തല പ്രസംഗ മത്സരത്തിനൊപ്പം
കേരള ചലചിത്ര അക്കാദമിയുടെയും - കരിയർ ഗൈഡൻസ് സ്കിൽ ഡെവലപ്പ്മെന്റിന്റെയും നേതൃത്വത്തിൽ കൽക്കട്ടയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുകയാണ്. ഇരുവേലിക്കുന്നേൽ മാത്യു ജോസഫിന്റെയും ബെറ്റിയുടെയും ആറ് മക്കളിൽ മൂന്നാമത്തെയാളാണ് ആൽമിയ.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.