ETV Bharat / state

വ്ളോഗറുമൊത്ത് ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് നടത്തിയ യാത്ര വിവാദത്തില്‍

author img

By

Published : Jun 29, 2021, 5:17 PM IST

Updated : Jun 29, 2021, 6:53 PM IST

കൊവിഡ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത മേഖലയാണ് ഇടമലക്കുടി.

ഇടമലക്കുടി ഡീന്‍ കുര്യാക്കോസ് വാര്‍ത്ത  ഡീന്‍ കുര്യാക്കോസ് വാര്‍ത്ത  ഡീന്‍ കുര്യാക്കോസ് ഇടമലക്കുടി യാത്ര വാര്‍ത്ത  ഡീന്‍ കുര്യാക്കോസ് വിവാദ യാത്ര ഇടമലക്കുടി വാര്‍ത്ത  എംപി ഡീന്‍ കുര്യാക്കോസ് പുതിയ വാര്‍ത്ത  ഡീന്‍ കുര്യാക്കോസ് വ്ളോഗര്‍ യാത്ര വാര്‍ത്ത  വ്ളോഗര്‍ സുജിത്ത് ഭക്തന്‍ ഇടമലക്കുടി വാര്‍ത്ത  വ്ളോഗര്‍ സുജിത്ത് ഭക്തന്‍ ഡീന്‍ കുര്യാക്കോസ് വാര്‍ത്ത  സുജിത്ത് ഭക്തന്‍ ഡീന്‍ കുര്യാക്കോസ് വാര്‍ത്ത  ഇടമലക്കുടി പുതിയ വാര്‍ത്ത  dean kuriakose controversy visit news  dean kuriakose controversy visit idamalakkudi news  idukki mp dean kuriakose controversy visit news  idukki mp dean kuriakose latest news  vlogger sujith bhakthan idukki mp visit news  idukki mp dean kuriakose vlogger sujith bhakthan news
വ്‌ളോഗറുമൊത്ത് ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എംപി നടത്തിയ യാത്ര വിവാദത്തില്‍

ഇടുക്കി : സംസ്ഥാനത്തെ ഗ്രോതവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത് ഭക്തനും ചേർന്ന് നടത്തിയ യാത്ര വിവാദത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യാത്രയെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് മൂന്നാർ പൊലീസിൽ പരാതി നൽകി. എംപിയുടെ യാത്രയിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം ജില്ല നേതൃത്വവും രംഗത്തെത്തി.

ഇടമലക്കുടിയിലേക്ക് വ്ളോഗറുമൊത്ത് എംപി നടത്തിയ യാത്ര വിവാദത്തില്‍

കൊവിഡ് കേസുകൾ ഇതുവരെ റിപ്പോ‍ർട്ട് ചെയ്യാത്ത ഏക സ്ഥലമാണ് ഇടമലക്കുടി. പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ മാതൃക ഏറെ ശ്രദ്ധയകർഷിച്ചിരുന്നു. അവശ്യ സർവീസ് ഒഴികെ മറ്റാർക്കും ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.

Also read: സജേഷ് ബിനാമി ; 'പൊട്ടിക്കലിന്‍റെ' സൂത്രധാരൻ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്

ഇതിനിടയിലാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസിനും സംഘത്തിനും ഒപ്പം വ്‌ളോഗർ സുജിത്ത് ഭക്തന്‍ ഇടമലക്കുടിയിലെത്തി ദൃശ്യങ്ങൾ പകർത്തിയത്.

അന്വേഷണം ആവശ്യപ്പെട്ട് സിപിഎം

ഇടമലക്കുടിയിലെ എൽപി സ്‌കൂളിലേക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിനാണ് യാത്ര നടത്തിയതെന്ന് സുജിത്ത് ഭക്തൻ പ്രതികരിച്ചു.

അതേസമയം അനധികൃതമായി വീഡിയോ പകർത്തിയതില്‍ വ്‌ളോഗർ സുജിത്തിന് വനത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും ഇദ്ദേഹത്തിനെതിരെ മുന്‍പ് ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ കൂടി അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

അതേസമയം, വിഷയത്തിൽ ഡീൻ കുര്യാക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രയുടെ ദൃശ്യങ്ങള്‍ സുജിത്ത് ഭക്തന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Last Updated : Jun 29, 2021, 6:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.