ETV Bharat / state

ധൈര്യമുണ്ടെങ്കിൽ പോകാം: സാഹസിക സഞ്ചാരികളെ തേടി ആമപ്പാറ

author img

By

Published : May 13, 2022, 7:59 PM IST

സാഹസികത നിറഞ്ഞ ഓഫ് റോഡ് യാത്രയും സഹ്യാദ്രി മലനിരകളുടെ കണ്ണെത്താദൂരത്തോളം ഉള്ള വശ്യതയും സഞ്ചാരികളെ ആമപ്പാറയിലേക്ക് ആകർഷിക്കുന്നു.

idukki amappara tourism  Tourism development projects in idukki amappara  ഇടുക്കി ആമപ്പാറ ടൂറിസം  ആമയുടെ ആകൃതിയിലുള്ള പാറ  രാമക്കൽമേട് കാറ്റാടിപ്പാറ സഞ്ചാരികൾക്കായി ആമപ്പാരൃറ  സാഹസിക സഞ്ചാരികളെ ആകർഷിച്ച് ആമപ്പാറ  സാഹസിക സഞ്ചാരികളെ തേടി ആമപ്പാറ  amappara in shape of tortoise
ആമയുടെ ആകൃതിയിലുള്ള പാറയും പാറയ്‌ക്കടിയിലൂടെയുള്ള സഞ്ചാരവും; സാഹസിക സഞ്ചാരികളെ തേടി ആമപ്പാറ

ഇടുക്കി: വിനോദ സഞ്ചാര മേഖലയായ ആമപ്പാറയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വികസന പദ്ധതികൾ ഒരുക്കി ഇടുക്കി ജില്ല പഞ്ചായത്ത്. ഡി.ടി.പി.സിക്കു പുറമെയാണ് ജില്ല പഞ്ചായത്തിന്‍റെ ടൂറിസ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. രാമക്കൽമേട്ടിലും കാറ്റാടിപ്പാറയിലും എത്തുന്ന സഞ്ചാരികളെ മാടിവിളിക്കുന്ന ആമയുടെ ആകൃതിയിലുള്ള പാറയും പാറയുടെ അടിയിലൂടെ ഉള്ള സഞ്ചാരവുമൊക്കെയാണ് ആമപ്പാറയെ വിത്യസ്‌തമാക്കുന്നത്.

സാഹസിക സഞ്ചാരികളെ തേടി ആമപ്പാറ

പരന്നു കിടക്കുന്ന തമിഴ്‌നാടൻ ഗ്രാമങ്ങളുടെ കാഴ്‌ചയും, മറുവശത്ത് സഹ്യാദ്രി മലനിരകളുടെ കണ്ണെത്താദൂരത്തോളം ഉള്ള വശ്യതയും സഞ്ചാരികൾക്ക് നവ്യ അനുഭവമാണ് പകരുന്നത്. സാഹസിക സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണിവിടം. സാഹസികത നിറഞ്ഞ ഓഫ് റോഡ് യാത്രയാണ് ആമപ്പാറയിലേക്ക് എത്താനുള്ള ഏകമാർഗം.

എന്നാൽ മഴക്കാലമായാൽ മൺപാതയായ റോഡിലൂടെയുള്ള യാത്ര പോലും ദുഷ്‌കരമാണ്. ഇതിനോടൊപ്പം തന്നെ ശുചിമുറികളുടെ അഭാവവും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. ഇവയ്ക്ക് മാറ്റം വരുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങളായിരിക്കും ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ആമപ്പാറയിൽ നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.

ഡി.ടി.പി.സി നേതൃത്വത്തിൽ പുരോഗമിക്കുന്ന വാച്ച് ടവറിൻ്റെ നിർമാണ പ്രവർത്തനങ്ങളും അവസാനഘട്ടത്തിലാണ്. ജില്ല പഞ്ചായത്ത് കൂടി ഇടപെടുന്നതോടെ മേഖലയുടെ ടൂറിസം സ്വപ്‌നങ്ങൾക്ക് വേഗത്തിൽ പറന്നുയരാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.