ETV Bharat / state

ചപ്പാത്തിന് പുതിയ പാലം വേണമെന്നാവശ്യം - idukki

ചെറുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് ചപ്പാത്ത് പാലത്തിനുള്ളത്

ചപ്പാത്ത് പുതിയപാലം വേണം ,ആവശ്യം ശക്തം
author img

By

Published : Aug 23, 2019, 9:27 PM IST

ഇടുക്കി: ചെറിയ മഴപെയ്താല്‍പോലും വെള്ളം കയറി മൂടുന്ന രാജകുമാരി കണ്ടത്തിപാലം-കന്നുകുഴിപടി റോഡിലെ ചപ്പാത്ത് പാലം ഉയരം കൂട്ടി നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൈവരികളോ സുരക്ഷാ കവചങ്ങളോ ഇല്ലാത്ത പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകി ഗതാഗതം പൂര്‍ണമായി തടസപ്പെടുന്നത് നിത്യസംഭവമാണ്.
കന്നുകുഴി പ്രദേശത്തുകാര്‍ക്ക് രാജകുമാരി ടൗണിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാന്‍ കഴിയുന്ന റോഡുകൂടിയാണിത്. ചെറുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് ചപ്പാത്ത് പാലത്തിനുള്ളത്. അടുത്ത മഴക്കാലം എത്തുന്നതിന് മുമ്പ് ഇവിടെ പുതിയ പാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Intro:ചെറിയ മഴപെയ്താല്‍പോലും വെള്ളം കയറി മൂടുന്ന രാജകുമാരി കണ്ടത്തിപാലം-കന്നുകുഴിപടി റോഡിലെ ചപ്പാത്ത് പാലം ഉയരം കൂട്ടി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൈവരികളോ സുരക്ഷാ കവചങ്ങളോ ഇല്ലാത്ത പാലത്തിലൂടെ വെള്ളം കവിഞ്ഞൊഴുകി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുന്നത് നിത്യസംഭവമാണ് Body:ചെറിയൊരു മഴപെയ്താല്‍ കണ്ടത്തിപാലത്തിന് സമീപമുള്ള ചപ്പാത്ത് പാലം വെള്ളത്തില്‍ മൂടം. കൈവരികള്‍പോലുമില്ലാത്ത വീതികുറഞ്ഞ പാലത്തീലൂടെ ജീവന്‍ പണയംവച്ചാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. കന്നുകുഴിപടി ഭാഗത്തുള്ള നൂറ്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായ പാലം കഴിഞ്ഞ പ്രളയത്തില്‍ വെള്ളത്തില്‍ മൂടി യാത്രാ മാര്‍ഗ്ഗം പൂര്‍ണ്ണമായി നിലച്ചതോടെ ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും പൊതു പ്രവര്‍ത്തകരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കന്നുകുഴി പ്രദേശത്തെ ആളുകള്‍ക്ക് രാജകുമാരി ടൗണിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരുവാന്‍ കഴിയുന്ന റോഡുകൂടിയാണിത്. അതുകൊണ്ട് തന്നെ ഇവിടെ ഉയരം കൂട്ടി പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നത്.

ബൈറ്റ്…കെ വി കുര്യാച്ചന്‍..പൊതു പ്രവര്‍വര്‍ത്തകന്‍..Conclusion:നിലവില്‍ പാലത്തിന് കൈവരികളില്ലാത്തതിനാല്‍ വലിയ അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികളും കാല്‍നട യാത്രികരും ഈ പാലത്തെയാണ് ആശ്രയിക്കുന്നത് . ചെറുവാഹനത്തിന് മാത്രം കടന്നുപോകാവുന്ന വീതിയാണ് ചപ്പാത്ത് പാലത്തിനുള്ളത് . ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെട്ട ഇനിയൊരു മഴക്കാലം എത്തുന്നതിന് മുമ്പ് ഇവിടെ പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.