ETV Bharat / state

നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെൻ്റർ നിര്‍ത്തലാക്കാന്‍ നീക്കം

അന്തര്‍ സംസ്ഥാന സര്‍വിസുകളുടെ ഹബ്ബായി നെടുങ്കണ്ടത്തെ മാറ്റുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.എന്നാൽ ലാഭകരമായി ഓടിയിരുന്ന ദീര്‍ഘ ദൂര സര്‍വിസുകളില്‍ ഭൂരിഭാഗവും നിര്‍ത്തിലാക്കുകയായിരുന്നു

കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെൻ്റർ .  നെടുങ്കണ്ടം  ദീര്‍ഘ ദൂര സര്‍വിസുകൾ  നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി  KSRTC operating center  KSRTC operating center  shut down
നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെൻ്റർ നിര്‍ത്തലാക്കാന്‍ ശ്രമം
author img

By

Published : Nov 28, 2020, 10:11 PM IST

Updated : Nov 28, 2020, 10:24 PM IST

ഇടുക്കി: നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെൻ്റർ നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. ലാഭകരമായി ഓടിയിരുന്ന ദീര്‍ഘ ദൂര സര്‍വിസുകളില്‍ ഭൂരിഭാഗവും നിര്‍ത്തിലാക്കി. പഞ്ചായത്തിൻ്റെയും ജനകീയ കൂട്ടായ്‌മയുടേയും നേതൃത്വത്തിലാണ് നെടുങ്കണ്ടത്ത് ഡിപ്പോ ഒരുക്കുന്നതിനാവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കിയത്.

2016 ലാണ് ഉടുമ്പന്‍ചോല താലൂക്കിൻ്റെ ആസ്ഥാനമായ നെടുങ്കണ്ടത്ത് കെ.എസ്.ആർ.ടി.സിയുടെ ഓപ്പറേറ്റിങ് സെൻ്റർ ആരംഭിച്ചത്. അന്തര്‍ സംസ്ഥാന സര്‍വിസുകളുടെ ഹബ്ബായി നെടുങ്കണ്ടത്തെ മാറ്റുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ മധ്യകേരളത്തിലെ പ്രധാന പട്ടണങ്ങളുമായി ബന്ധപെടുത്തി തമിഴ്‌നാട്ടിലേക്ക് സര്‍വിസുകള്‍ നടത്താനാവുമെന്നായിരുന്നു പ്രതീക്ഷ.

ഡിപ്പോ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലം പഞ്ചായത്ത്, ബോര്‍ഡിന് സൗജന്യമായി വിട്ട് നല്‍കുകയും തുടക്കത്തില്‍ ഓപ്പറേറ്റിങ് സെൻ്ററിനാവശ്യമായ സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കി നല്‍കുകയും ചെയ്‌തിരുന്നു. പഞ്ചായത്ത് നല്‍കിയ സ്ഥലം ബോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റാതായതോടെ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച് ഭൂമി ബോര്‍ഡിന് രജിസ്റ്റര്‍ ചെയ്‌ത് നല്‍കുകയായിരുന്നു.

നെടുങ്കണ്ടം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെൻ്റർ നിര്‍ത്തലാക്കാന്‍ നീക്കം

സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിലേക്കായി 25 ഓളം സര്‍വിസുകളാണ് നെടുങ്കണ്ടത്ത് നിന്ന് ഉണ്ടായിരുന്നത്. ഏതാനും മാസങ്ങള്‍ക്കിടയില്‍ 19 ഓളം സര്‍വിസുകള്‍ നിര്‍ത്തലാക്കി. വളരെ ലാഭകരമായിരുന്ന സര്‍വിസുകള്‍ പോലും നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ ബസുകള്‍ പതിറ്റാണ്ടുകളായി ഓടിയിരുന്ന റൂട്ടുകള്‍ ടേക് ഓവര്‍ ചെയ്‌ത് ആരംഭിച്ച സര്‍വിസുകളും നിര്‍ത്തിലാക്കി. ഇത് ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശവും വർധിപ്പിച്ചു.

നെടുങ്കണ്ടത്ത് നിന്നും ഗുരുവായുര്‍, ശിവഗിരി, കാസര്‍ഗോഡ്, വാണിയപ്പാറ, തിരുവനന്തപുരം, എറണാകുളം മേഖലയിലേക്ക് ഉണ്ടായിരുന്ന സര്‍വിസുകള്‍ നിര്‍ത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നു. ലാഭകരമായ സര്‍വിസുകള്‍ റൂട്ട് മാറ്റിയും സമയം പുനക്രമീകരിച്ചും നഷ്‌ടത്തിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. നിലവില്‍ ജനകീയ കൂട്ടായ്മയില്‍ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കി നല്‍കിയിട്ടും ഓപ്പറേറ്റിങ് സെൻ്റർ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാവുന്നത്.

Last Updated : Nov 28, 2020, 10:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.