ETV Bharat / state

മികച്ച പ്രവർത്തനം; അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐഎസ്ഒ സർട്ടിഫൈഡ് അംഗീകാരം

കഴിഞ്ഞ മൂന്ന് മാസമായി നടന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫൈഡ് അംഗീകാരം ലഭിച്ചത്.

അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസ്  ഐഎസ്ഒ സർട്ടിഫൈഡ് അംഗീകാരം  അടിമാലി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം  Adimali Range Forest Office  ISO Certification idukki  Adimali Range Forest Officers
മികച്ച പ്രവർത്തനം; അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐഎസ്ഒ സർട്ടിഫൈഡ് അംഗീകാരം
author img

By

Published : Feb 3, 2022, 8:09 AM IST

ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐഎസ്ഒ സര്‍ട്ടിഫൈഡ് അംഗീകാരം. ഈ ഓഫീസില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഐഎസ്ഒ പ്രതിനിധികള്‍ കഴിഞ്ഞ മൂന്ന് മാസക്കാലം നടത്തിയ പരിശോധനയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഈ അംഗീകാരം ലഭിച്ചത്.

അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐഎസ്ഒ സർട്ടിഫൈഡ് അംഗീകാരം

വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി വിഭാഗത്തിനായി നല്‍കി വരുന്ന വിവിധ സേവനങ്ങള്‍, വനത്തിനുള്ളിലെ കുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിലുമുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സൗഹൃദ, പൊതുജന സൗഹൃദ ഓഫീസ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകൾ നടന്നത്. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസാണെന്നും നടപടി ക്രമങ്ങളുടെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റ് ഇന്ന് ലഭിക്കുമെന്നും അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കെവി പറഞ്ഞു.

പഠനാവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന വിദ്യാർഥികളുടെയും ഇതര ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളുടേയും അറിവിലേക്കായി ഓഫീസ് പരിസരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളുടേയും സസ്യങ്ങളുടേയും പേര്, ശാസ്‌ത്രീയ നാമം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. മാലിന്യ സംസ്‌കരണം, മുളവേലി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയൊക്കെ തീര്‍ത്ത് ഓഫീസ് പരിസരം ഹരിതാഭമാക്കി. ഓഫീസ് കെട്ടിടത്തിന് ഉള്‍വശവും ഇതിനകം ഒരുക്കിക്കഴിഞ്ഞു.

റെയിഞ്ച് പരിധിയില്‍ വരുന്ന ആദിവാസി സമൂഹത്തിന്‍റെ ക്ഷേമപ്രവര്‍ത്തനം മുന്‍നിര്‍ത്തി വനസംരക്ഷണ സമിതികളുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നടത്തിപ്പോരുന്നുണ്ട്. ആദിവാസി വിഭാഗക്കാരായ കുട്ടികള്‍ക്ക് പിഎസ്‌സി പരിശീലനം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: ഇടുക്കിയില്‍ മധ്യവയസ്‌കന് നേരെ ക്രൂര മർദനം; അച്ഛനും മകനും പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.