ഇടുക്കി: പീരുമേട്ടിൽ അഞ്ച് ലിറ്റർ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ. ഏലപ്പാറ സ്വദേശി ഗോപാലനാണ് എക്സൈസ് പിടിയിലായത്.
ഏലപ്പാറയിലെ ഇയാളുടെ വര്‍ക് ഷോപ്പില്‍ നിന്നുമാണ് മദ്യം കണ്ടെടുത്തത്. പീരുമേട് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നേരത്തേ 237 കുപ്പി വിദേശമദ്യവുമായി പീരുമേട് പൊലീസ് ഗോപാലനെ അറസ്റ്റു ചെയ്തിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. മുമ്പ് ഇയാളിൽ നിന്നും വ്യാജമദ്യം പിടികൂടിയിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.