ETV Bharat / state

വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്‍റെ മധുരം നിറച്ചൊരാൾ ഓർമയായി; അനുശോചിച്ച് വി.ഡി സതീശൻ - cinema news

മാർച്ച് മൂന്നിന് അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെൻ്റ് വെന്‍റിലേറ്ററിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്

actor Innocent  ഇന്നസെൻ്റ്  VD Satheesan condoles actor Innocent  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  actor Innocent death  actor Innocent death  നടൻ ഇന്നസെന്‍റ് അന്തരിച്ചു  cinema news  kerala news
നടൻ ഇന്നസെൻ്റിന് അനുശോചനം അറിയിച്ച് വി ഡി സതീശൻ
author img

By

Published : Mar 27, 2023, 6:39 AM IST

Updated : Mar 27, 2023, 11:14 AM IST

എറണാകുളം: നടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചനം അറിയിച്ചു.
പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് വേദനിപ്പിക്കുന്ന ഓർമയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്‍റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ.

നിഷ്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ലന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സിനിമയിൽ സൃഷ്‌ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്‍റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്‍റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്‌തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

അനുസ്‌മരണക്കുറിപ്പുമായി പി രാജീവ്; ഇന്നസെന്‍റ് എന്ന നടന് വഴങ്ങാത്ത ഒരു വേഷവും മലയാള സിനിമയിലുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, മറ്റൊരാളെക്കൊണ്ട് അനുകരിക്കാൻ കഴിയാത്ത വിധത്തിൽ ഇന്നസെന്‍റിന്‍റേത് മാത്രമായിരുന്നു അദ്ദേഹം ചെയ്‌ത കാഥാപാത്രങ്ങൾ എന്നും മന്ത്രി പി രാജീവ് അനുസ്‌മരിച്ചു. ഒരുപാട് തലമുറകൾ ഇന്നസെന്‍റിനെ സ്ക്രീനിൽ കണ്ട് ചിരിച്ചു, കരഞ്ഞു. എത്രയെത്ര തലമുറകൾ കാൻസറിനോടുള്ള പോരാട്ടത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടിട്ടുണ്ട്.

സിനിമയിലെ വേഷങ്ങൾ കൊണ്ട് മാത്രമല്ല, ജീവിതത്തിന്‍റെ പോരാട്ട വീര്യം കൊണ്ടും പുരോഗമന ആശയങ്ങൾക്കൊപ്പം നിന്നുകൊണ്ടുള്ള വീറുറ്റ പോരാട്ടങ്ങളുടെ ഭാഗമായിക്കൊണ്ടും ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് ഇന്നസെന്‍റ് എന്നും പി രാജീവ് ഓർമ്മിച്ചു. ഇന്നസെന്‍റിന്‍റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു എന്ന് മന്ത്രി പി രാജീവ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്‌ച മുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്‍റ് ഞായറാഴ്‌ച രാത്രി 10.30നാണ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളാവുകകയും തുടർന്ന്, വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് എക്മോ പിന്തുണയിലായിരുന്നു ചികിത്സ നൽകിയിരുന്നത്. കൊവിഡിനെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണ കാരണമായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ഇരിങ്ങാലക്കുട ടൗണ്‍ ഹാൾ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകീട്ട് അഞ്ച് മണിയോടെ ഇരിങ്ങാലക്കുടയില്‍ ഇന്നസെന്‍റിന്‍റെ വീടായ 'തറവാടില്‍' എത്തിക്കും. ചൊവ്വാഴ്‌ച രാവിലെ പത്തു മണിയോടെ ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

Last Updated : Mar 27, 2023, 11:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.